Janayugom Online
murder- janayugom

സംശയരോഗം: ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

Web Desk

കൊച്ചി

Posted on September 16, 2018, 10:29 am

ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. എറണാകുളം കലൂര്‍ എസ് ആര്‍ എം റോഡില്‍ ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം. ഉള്ളാട്ടില്‍ വീട്ടില്‍ ഷീബ (35) യാണ് കൊല്ലപ്പെട്ടത്. ഉമ്മയുടെ ഒപ്പമാണ് ഷീബ താമസിച്ചിരുന്നത്. ശനിയാഴ്ച രാത്രി നിസ്‌കാരത്തിന് വീട്ടിലെത്തിയതയായിരുന്നു ഷീബയുടെ ഭര്‍ത്താവ് സഞ്ജു സുലാല്‍ സേട്ട് (35). അതിനിടയിലായിരുന്നു ഷീബയെ വെട്ടിയത്. ഭാര്യയെക്കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു.

വയറിന് ആഴത്തില്‍ വെട്ടേറ്റ ഷീബയെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഷീബയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഉമ്മയ്ക്കും വെട്ടേറ്റു.

വയറിനും കൈയ്ക്കും കാലിനും പരിക്കേറ്റ ഉമ്മയെ ലൂര്‍ദ് ആശുപത്രിയില്‍ ചികിത്സയിലാണ്. വീട്ടിലേക്ക് ഓടിയെത്തിയ നാട്ടുകാരെക്കണ്ട് സഞ്ജു വീട്ടില്‍ നിന്നിറങ്ങിയോടി. എന്നാല്‍, വീടിന് സമീപത്തുനിന്ന് തന്നെ നാട്ടുകാരുടെ സഹായത്തോടെ എറണാകുളം നോര്‍ത്ത് പൊലീസ് ഇയാളെ പിടികൂടി. സഞ്ജു ഗള്‍ഫിലായിരുന്നു. രണ്ട് ദിവസം മുമ്പാണ് നാട്ടിലെത്തിയത്.