കോട്ടയത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

Web Desk
Posted on November 30, 2019, 6:20 pm

കോട്ടയം: കുടുംബ തർക്കത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കോട്ടയം പുതുപ്പള്ളിക്കടുത്ത് മീനടം കങ്ങഴക്കുന്നിലാണ് സംഭവം. കണ്ണൊഴുക്കത്തെ വീട്ടിൽ ജോയ് തോമസ്(52) ആണ് ഭാര്യ എൽസിയെ(50) വെട്ടിക്കൊന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.

എൽസിയ്ക്ക് ഫോൺ വന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്കെത്തിച്ചത്. വീട്ടിലെ അടുക്കളയിൽ വെച്ച് ഉണ്ടായ വാക്കേറ്റത്തിനിടെ ദേഷ്യപ്പെട്ട ജോയ് എൽസിയെ കോടാലി ഉപയോഗിച്ചു വെട്ടുകയായിരുന്നു. വെട്ടേറ്റ എൽസി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കഴുത്തിലും തലയിലും വീണ്ടും വെട്ടിപരിക്കേൽപിച്ചു. ഇതിനിടെ അക്രമാസ്കതനായ ജോയി സ്വയം മുറിവേൽപ്പിക്കുകയും ചെയ്തു.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സംഭവസ്ഥത്തെത്തിയ പോലീസുകാർ ജോയിയെ കീഴ്പ്പെടുത്തി ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. എൽസിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.