മക്കളുടെ ഭാവിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. കോവിഡ് വ്യാപനം രൂക്ഷമായ ഡൽഹിയിലെ മദിപൂർ ജെ ജെ കോളനിയിലാണ് സംഭവം. 34 കാരനായ റയ്സുൾ അസം ആണ് ഭാര്യ ഗുൽഷണിനെ വടികൊണ്ട് അടിച്ച് കൊലപ്പെടുത്തിയത്.
ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. റയ്സുൾ കുറച്ച് മാസങ്ങൾക്കുമുമ്പാണ് ഗുൽഷണിനെ വിവാഹം ചെയ്തത്. ആദ്യഭാര്യയിൽ റയ്സുളിന് മൂന്ന് കുട്ടികളാണുള്ളത്. ഗുൽഷണിന് ആദ്യവിവാഹത്തിൽ ആറു കുട്ടികളുമുണ്ട്. കുട്ടികളുടെ ഭാവിയെക്കുറിച്ചുണ്ടായ സംസാരം ഒടുവിൽ കലഹത്തിൽ അവസാനിക്കുകയായിരുന്നു. കൊലപാതക വിവരം റയ്സുൾ അസം തന്നെയാണ് പൊലീസിനെ വിളിച്ച് അറിയിച്ചത്. തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
അതേസമയം ഡൽഹിയിലെ ദ്വാരകയിലും കോവിഡിനിടയിൽ കൊലപാതകം നടന്നിരുന്നു. ദമ്പതികൾ ചേർന്ന് ഭർത്താവിന്റെ മാതാപിതാക്കളെ കൊലപ്പെടുത്തുകയായിരുന്നു. ഇരുവരേയും പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.
English Summary: husband kills wife after fight over children’s future
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.