പരപുരുഷ ബന്ധമെന്ന് സംശയം; ഭാര്യയെ 30 തവണ കുത്തി, ഒടുവിൽ മരണം

Web Desk
Posted on November 03, 2019, 3:21 pm

ബം​ഗളൂരു: പരപുരുഷ ബന്ധം സംശയിച്ച് യുവതിയെ ഭർത്താവ് ക്രൂരമായി കുത്തി കൊലപ്പെടുത്തി. കർണാടകയിലാണ് സംഭവം. ജുബൈദ എന്ന യുവതിയാണ് ഭർത്താവ് ഷെരീഫിൻറെ കുത്തേറ്റ് കൊല്ലപ്പെട്ടത്. 30 തവണ കുത്തിയാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയത്. ഷെരീഫിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ശനിയാഴ്ച രാത്രി ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടായിരുന്നു. അതിനിടെ ക്ഷുഭിതനായ യുവതിയെ ഷെരീഫ് കത്തി ഉപയോ​ഗിച്ച് 30 തവണ കുത്തി. കരച്ചിൽ കേട്ട് വീട്ടുടമ സ്ഥലത്തെത്തി ജുബൈദയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥരീകരിച്ചു. ഏഴ് വർഷം മുൻപാണ് ജുബൈദയും ഷെരീഫും തമ്മിൽ വിവാഹം കഴിച്ചത്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. സംഭവത്തിൽ തുടരന്വേഷണം ആരംഭിച്ചു.