19 April 2024, Friday

Related news

April 15, 2024
November 25, 2023
November 8, 2023
October 2, 2023
August 11, 2023
August 7, 2023
August 6, 2023
July 13, 2023
July 8, 2023
June 12, 2023

ആണ്‍കുഞ്ഞിന് ജന്മം നല്‍കാത്തതിന് ഭര്‍ത്താവ് ഭാര്യയുടെ ശരീരത്തില്‍ തിളച്ച വെള്ളമൊഴിച്ചു

Janayugom Webdesk
ലഖ്‌നൗ
August 19, 2021 10:51 am

ആണ്‍കുട്ടിക്ക് ജന്മം നല്‍കാത്തതിനെ തുടര്‍ന്ന് 32കാരിയുടെ ശരീരത്തില്‍ ഭര്‍ത്താവ് തിളച്ച വെള്ളം ഒഴിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്ക് മൂന്ന് പെണ്‍കുട്ടികളാണുള്ളത്. കഴിഞ്ഞ വര്‍ഷമാണ് ഇളയ കുഞ്ഞിന് ജന്മം നല്‍കിയത്.

ഭര്‍ത്താവായ സഞ്ജു യുവതിയോട് വീട്ടില്‍ നിന്ന് അന്‍പതിനായിരം രൂപ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. 2013ലായിരുന്നു ഇവരുടെ വിവാഹം. പലപ്പോഴും ഇയാള്‍ യുവതിയെ മര്‍ദ്ദിക്കാറുണ്ടായിരുന്നെന്നും ഭക്ഷണം നല്‍കാറുണ്ടായിരുന്നില്ലെന്നും പരാതിയില്‍ പറയുന്നു.

ഓഗസ്റ്റ് പതിമൂന്നിനാണ് സഞ്ജു യുവതിയുടെ ശരീരത്തില്‍ തിളച്ചവെള്ളമൊഴിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ വീട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സഞ്ജുവിന്റെ അച്ഛന്റെ പരാതിയില്‍ ബുധനാഴ്ചയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry : hus­band poured boil­ing water on wife for not giv­ing birth to boy child

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.