ഭര്‍ത്താവ് ഭാര്യയെ പെട്രോളൊഴിച്ചുകത്തിച്ച് കൊന്നു

Web Desk
Posted on May 01, 2018, 11:03 am

തൃശൂര്‍: ഭര്‍ത്താവ് പെട്രോളൊഴിച്ചുകത്തിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികില്‍സയിലിരുന്ന യുവതി മരിച്ചു. ഞായറാഴ്ച ഉച്ചക്ക് കുണ്ടുകടവ് റോഡില്‍വെച്ചാണ് കുണ്ടുകടവ് പയ്യപ്പിള്ളി വിരാജ് ഭാര്യയായ ജീതുവിനെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയത്.
സംഭവത്തിനു ശേഷം ഒളിവില്‍പോയ വിരാജ് നെതിരെ   പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ദൃക്‌സാക്ഷിയായ ജീതുവിന്റെ പിതാവിന്റെ  മൊഴിയിലാണ്  പോലീസ് കേസെടുത്തത്. പൊള്ളലേറ്റ് മെഡിക്കല്‍കോളേജില്‍ കഴിയുകയായിരുന്ന ജീതു ഇന്ന് മരിച്ചു. കുടുംബവഴക്കിനെ തുടര്‍ന്ന് കുറച്ചുനാളായി ഇരുവരും അകന്നു കഴിയുകയായിരുന്നു. കുണ്ടുകടവിലെ കുടുംബശ്രീ സംഘത്തില്‍നിന്നും എടുത്ത വായ്പ തിരിച്ചടക്കാന്‍ എത്തിയ ജീതുവിന്റെ നേര്‍ക്ക് വിരാജ് കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നു.  ജനക്കൂട്ടം നോക്കിനില്‍ക്കെയാണ് അക്രമം. അക്രമം തടയാന്‍ ആരും ശ്രമിച്ചില്ലെന്ന് പരാതിയുണ്ട്. ദളിത് കുടുംബാംഗമാണ് ജീതു.
പുതുക്കാട് സി.ഐ  എസ്.പി. സുധീരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.