ആഹാരത്തില്‍ മുടി കണ്ടതിന്റെ ദേഷ്യത്തില്‍ ഭര്‍ത്താവ് ഭാര്യയുടെ തല മൊട്ടയടിച്ചു

Web Desk
Posted on October 08, 2019, 5:08 pm

ധാക്ക: ആഹാരത്തില്‍ തലമുടി കണ്ടതിന്റെ ദേഷ്യത്തില്‍ ഭര്‍ത്താവ് ഭാര്യയുടെ തല മൊട്ടയടിച്ചു. ബംഗ്ലാദേശിലെ ജോയ്പൂര്‍ഹാത്തിലാണ് സംഭവം. ബാബു മൊണ്ടാല്‍(35) എന്നയാളാണ് 23 കാരിയായ ഭാര്യയുടെ തല മൊട്ടയടിച്ചത്.

ഭാര്യ പാകം ചെയ്ത ഭക്ഷണത്തില്‍ തലമുടി കണ്ടതിനെ തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ ബ്ലേഡ് കൊണ്ട് ഭാര്യയുടെ തല മൊട്ടയടിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.