ഭർത്താവ്‌ ലൈവിൽ പങ്കെടുക്കുന്നതിനിടെ പിന്നിലൂടെ ഭാര്യ നഗ്നയായി കടന്നു പോയി, അതിഥികളും കാഴ്ചക്കാരും ഞെട്ടി

Web Desk

ബ്രസീലിയ

Posted on July 24, 2020, 6:56 pm

ചാനല്‍ അവതാരകന്‌റെ ലൈവ് സ്ട്രീമിനിടെ ഭാര്യ നഗ്നയായിയെത്തി. ഇന്‍സ്റ്റാഗ്രാം പേജിലെ പൊളിറ്റിക്‌സ് ലൈവ് എന്ന മിനി സീരിയസ് പരിപാടിക്കിടെയാണ് അവതാരകന്‌റെ ഭാര്യ നഗ്നയായിയെത്തിയത്.

രാഷ്ട്രീയ നേതാവുമായുളള ലൈവ് വീഡിയോയ്ക്കിടെയാണ് ഭാര്യയുടെ അപ്രതീക്ഷിത വരവ്.ബ്രസീലിലെ മുന്‍ പ്രെസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥി ഗിലിയാറാമേ ബൗലോസുയായിരുന്നു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത വ്യക്തി.ഫാബിയോ പോര്‍ച്ചാട്ടാണ് ചര്‍ച്ച നയിച്ചിരുന്ന അവതാരകന്‍.

ചര്‍ച്ച നടക്കുന്നതിനിടെയാണ് ഫാബിയോയുടെ ഭാര്യ നതാലിയുടെ കടന്നു വരവ്. കുളി കഴിഞ്ഞ് തലയില്‍ ഒരു ടവല്‍ മാത്രം ചുറ്റിക്കൊണ്ടായിരുന്നു കടന്ന് പോയത്. ഭര്‍ത്താവ് ലൈവ് പരിപാടി അവതരിപ്പിക്കുകയാണെന്ന് മനസ്സിലാക്കിയ നതാലി ക്യാമറക്കണ്ണില്‍ പെടാതിരിക്കാന്‍ പരാമാവധി ശ്രമിച്ചു. എന്നാല്‍, നതാലിയുടെ കണക്ക്കൂട്ടലുകള്‍ എവിടെയോ തെറ്റി.

എല്ലാവരും നിന്നെ കണ്ടു എന്ന് ഫാബിയോ പറഞ്ഞപ്പോൾ നിങ്ങൾ കണ്ടോ എന്നായിരുന്നു ഭാര്യയുടെ മറുചോദ്യം. എല്ലാവർക്കും കാണാമായിരുന്നു എന്ന് ഫാബിയൊയുടെ മറുപടി കേട്ട്‌ ബൗലോസ്‌ പൊട്ടിച്ചിരിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനിടെ ഇത്തരം സംഭവങ്ങൾ സ്ഥിരമായി ആവർത്തിക്കുകയാണ്‌. സമാനമായ പല കാഴ്ചകളും ഇതിനോടകം സാമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്‌.

ENGLISH SUMMARY: hus­band shocked as nakede wife walks dur­ing live tv show

YOU MAY ALSO LIKE THIS VIDEO