Friday
06 Dec 2019

ഹൃത്വിക് റോഷനോട് ഭാര്യയ്ക്കുള്ള കടുത്ത ആരാധനയിൽ അസൂയ മൂത്ത് ഭാര്യയെ കൊലപ്പെടുത്തി: ഭർത്താവ് ജീവനൊടുക്കി

By: Web Desk | Tuesday 12 November 2019 9:38 AM IST


ന്യൂയോർക്ക്: ബോളിവുഡ് താരം ഹൃത്വിക് റോഷനോട് ഭാര്യയ്ക്കുള്ള കടുത്ത ആരാധനയിൽ അസൂയ മൂത്ത് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി. ദിനേശ്വർ ബുദ്ധിദത് (33) എന്നയാളാണ് ഭാര്യ ഡോണെ ഡോജോയി(27)യെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. അമേരിക്കയിലെ ക്വീൻസിലാണ് ദാരുണമായ സംഭവം നടന്നത്.

ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ കടുത്ത ആരാധികയായിരുന്നു ഡോണെ. ഈ ആരാധനയിലെ അസൂയ കാരണമാണ് ദിനേശ്വർ ഡോണെയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. ബാർ ടെൻഡറായി ജോലി നോക്കുകയായിരുന്നു ഡോണെ. ഡോണെക്ക് ഹൃത്വിക് റോഷനോടുള്ള ആരാധനയിൽ ദിനേശ്വറിന് കടുത്ത അസൂയ ഉണ്ടായിരുന്നുവെന്ന് ഡോണെയുടെ സുഹൃത്തുക്കളും പറയുന്നു.

വീട്ടിലിരുന്ന് ഹൃത്വിക് റോഷന്റെ സിനിമകൾ കാണുകയോ പാട്ടുകൾ കേൾക്കുകയോ ചെയ്യുമ്ബോൾ അത് നിർത്താൻ ഡോണെയോട് ദിനേശ്വർ ആവശ്യപ്പെടുമായിരുന്നെന്നും സുഹൃത്ത് വെളിപ്പെടുത്തി. ഡോണെയെ കൊലപ്പെടുത്തിയ ശേഷം ദിനേശ്വർ, അക്കാര്യം ഡോണെയുടെ സഹോദരിക്ക് ഫോൺ സന്ദേശം അയക്കുകയും ചെയ്തിരുന്നു. അപ്പാർട്മെന്റിന്റെ താക്കോൽ പൂച്ചട്ടിയുടെ ചുവട്ടിലുണ്ടെന്നും സന്ദേശത്തിൽ പറഞ്ഞിട്ടുണ്ടായിരുന്നു. ജൂലൈയിലാണ് ദിനേശ്വറും ഡോണെയും വിവാഹിതരായത്.

Related News