Web Desk

നെടുമങ്ങാട്

December 17, 2019, 8:53 am

അടുത്ത മുറിയില്‍ അമ്മ മരിച്ചു കിടക്കുന്നതറിയാതെ മകന്‍ ; ഭാര്യയെ ഭർത്താവ് കഴുത്തു ഞെരിച്ചു കൊന്നു

Janayugom Online

മകനുമൊത്ത് താമസിക്കുകയായിരുന്ന യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂവത്തൂർ ചെല്ലാംകോട് പറമ്ബുവാരം താരാ വിലാസത്തിൽ രഞ്ജിത(25)നെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ രഞ്ജിതയുടെ ഭർത്താവ് അജിക്കുട്ടൻ(27)നെ പൊലീസ് കസ്റ്റഡിയിലെടുത്തു.

രഞ്ജിതയും ഭർത്താവും അകന്ന് കഴിയുകയായിരുന്നു. തിങ്കളാഴ്ച രാവിലെ അമ്മയെ കാണാനില്ലെന്ന് പറഞ്ഞ് രഞ്ജിതയുടെ ഏഴു വയസുകാരൻ മകൻ ആദിത്യൻ അയൽവക്കത്തെ വീട്ടിലെത്തി. അയൽവാസികൾ എത്തി നോക്കിയപ്പോഴാണ് വീട്ടിലെ മറ്റൊരു മുറിയിൽ രഞ്ജിത മരിച്ചു കിടക്കുന്നത് കണ്ടത്.

രഞ്ജിതയുടെ കഴുത്തിൽ മുറിപ്പാടുകളുണ്ടായിരുന്നു. കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത് എന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. രാമപുരം ഗവ യുപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് രഞ്ജിതയുടെ മകൻ ആദിത്യൻ. രഞ്ജിതയുടെ മൃതദേഹം പിതാവ് രാജന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു.

you may also like this video