ബീജിങ്: ഹുവാവെ കമ്പനിയുടെ വ്യവസായ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് ആരോപിച്ച് നിരവധി ജീവനക്കാര്‍ തടവില്‍. ജീവനക്കാരെ തടവിലാക്കിയ നടപടിക്കെതിരെ പ്രതിഷേധവുമായി നിരവധി പേരാണ് തെരുവില്‍ ഇറങ്ങിയിരിക്കുന്നത്.
അതേസമയം കൂടുതല്‍ ശമ്പളവും ബോണസും മറ്റും ആവശ്യപ്പെട്ടവരെയാണ് കമ്പനി കള്ളക്കേസില്‍ കുടുക്കിയതെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു.
1987ല്‍ തുടങ്ങിയ കമ്പനിക്ക് ഇപ്പോള്‍ ലോകമെമ്പാടുമുള്ള 170 രാജ്യങ്ങളിലായി 180,000 ജീവനക്കാരുണ്ട്. അഞ്ചാംതലമുറ മൊബൈലുകളുടെ വക്താവായി കമ്പനി ഇതിനകം തന്നെ മാറിക്കഴിഞ്ഞു.