ബിജെപി അധികാരത്തിലെത്തിയാല്‍ ഹൈദരാബാദിന്റെ പേര് ഭാഗ്യനഗറാക്കി മാറ്റുമെന്ന് ആദിത്യനാഥ്. ഗ്രേറ്റര്‍ ഹൈദരാബാദ് മുൻസിപ്പല്‍ കോര്പ്പറേഷൻ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് യോഗി ഇക്കാര്യം അറിയിച്ചത്.
ഹൈദരാബാദിനെ ഭാഗ്യനഗറായി പുനര്‍നാമകരണം ചെയ്യാൻ സാധിക്കുമോ എന്ന് തന്നോട് ചിലര്‍ ചോദിച്ചിരുന്നു. എന്തുകൊണ്ട് സാധിക്കില്ലെന്ന് അതിന് മറുപടിയായി ആദിത്യനാഥ് പറഞ്ഞു. ബിജെപി അധികാരത്തിലേറിയതിന് ശേഷം ഫൈസാബാദിനെ അയോധ്യയെന്നും അലഹബാദിനെ പ്രയാഗ് രാജെന്നും പുനര്‍നാമകരണം ചെയ്തു. പിന്നെ എന്തുകൊണ്ട് ഹൈദരാബാദിനെ ഭാഗ്യനഗറാക്കി മാറ്റാൻ പറ്റില്ലെന്നായിരുന്നു ആദിത്യനാഥിന്റെ പരാമര്‍ശം.
ENGLISH SUMMARY:Hyderabad Can Be Renamed Says Adityanath