Thursday
21 Feb 2019

ഖുറാന്‍ തീവ്രവാദം വളര്‍ത്തുന്നുവെന്ന് ബിജെപി എംഎല്‍എ

By: Web Desk | Tuesday 12 June 2018 8:57 AM IST

ഹൈദരാബാദ്: മുസ്ലിങ്ങളുടെ വിശുദ്ധ ഗ്രന്ഥം എന്നു പറയുന്ന പച്ച പുസ്തകം (ഖുറാന്‍) ആണ് ഇന്ത്യയില്‍ തീവ്രവാദം വളര്‍ത്തുന്നതെന്ന ആരോപണവുമായി ബിജെപി എംഎല്‍എ. തെലങ്കാനയിലെ ഗോഷാമഹാല്‍ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എ രാജാ സിങ് ലോധ് ആണ് ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ രൂക്ഷമായ മതവിദ്വേഷ പ്രസ്താവനകള്‍ നടത്തിയത്.

ഇഫ്താര്‍ പാര്‍ട്ടി നടത്തുന്നത് വോട്ട് തെണ്ടാനാണെന്നാണ് എംഎല്‍എ പറയുന്നു. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു ഇഫ്താര്‍ വിരുന്ന് സംഘടപിക്കുന്നതിനെതിരേയായിരുന്നു വിമര്‍ശനം. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് പറഞ്ഞ് കേന്ദ്രത്തില്‍ നിന്നും വാങ്ങുന്ന പണം ന്യൂനപക്ഷങ്ങളെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി ഉപയോഗിക്കുന്നതെന്നും ഇഫ്താര്‍ വിരുന്നിന്‍റെ പേരില്‍ 66 കോടിയാണ് ചെലവാക്കിയതെന്നും സിങ് പറഞ്ഞു. വികസനത്തെക്കാള്‍ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് നടക്കുന്നതെന്നും രാജ സിങ് കുറ്റപ്പെടുത്തി.

ഹിന്ദുക്കളെ കൊല്ലുന്നതിനെ കുറിച്ച് സംസാരിക്കുന്നവരുടെ ഇഫ്താര്‍ പാര്‍ട്ടിയില്‍ താനൊരിക്കലും പങ്കെടുക്കില്ലെന്നും ഇഫ്താര്‍ വിരുന്ന് ഒരിക്കലും സംഘടിപ്പിക്കില്ലെന്നും സിങ് പറഞ്ഞു.

Related News