ഹൈദരാബാദ് ട്രെയിൻ അപകടം; ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യം പുറത്ത്

Web Desk

ഹൈദരാബാദ്

Posted on November 12, 2019, 8:53 am

കഴിഞ്ഞ ദിവസമാണ് ആന്ധ്രാ പ്രദേശിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്. സംഭവം നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ‍ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്.

വൻ ദുരന്തം തലനാരിഴക്കാണ് ഒഴിവായതെന്ന് വീ‍ഡിയോ കാണ്ടാൽ മനസിലാകും. ഫലക്നുമയിൽ നിന്ന് സെക്കന്തരാബാദിലേക്ക് പോകുകയായിരുന്ന ലോക്കൽ ട്രെയിൻ അതേ ട്രാക്കിലുണ്ടായിരുന്ന ഇന്റർസിറ്റി എക്സപ്രസിലേക്ക് ഇടിച്ച് കറുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. പ്ലാറ്റ്ഫോം നമ്ബർ രണ്ടിൽ എത്താൻ ലോക്കൽ ട്രെയിനിന് പച്ച സിഗ്നൽ നൽകിയിരുന്നു. എന്നാൽ അതേസമയം പ്ലാറ്റ്ഫോമിൽ ഇന്റർ സിറ്റി എക്സ്പ്രസ് നിൽക്കുന്നുണ്ടായിരുന്നു. മന്ദഗതിയിലാരുന്ന എംഎംടിഎസ് ട്രെയിൻ പ്ലാറ്റ്ഫഓമിൽ നിന്ന് ഏതാനും അകലെ വെച്ച് ഇടിച്ച് കയറുകയായിരുന്നു. ഹൈദരാബാദിലെ കച്ചേഗുഡ റെയിൽവേ സ്റ്റേഷനു സമീപം രാവിലെ 10. 30 നായിരുന്നു അപകടം.