Web Desk

ന്യൂഡല്‍ഹി

June 07, 2021, 10:22 pm

ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കോവിഡ് ചികിത്സയില്‍ ഒഴിവാക്കി

Janayugom Online

കോവിഡ് രോഗികള്‍ക്കുള്ള ചികിത്സയില്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍, ഐവര്‍മെക്ടിന്‍, ഫാവിപിരാവിര്‍ എന്നീ മരുന്നുകള്‍ ഒഴിവാക്കി. കോവിഡിന്റെ ആദ്യ തരംഗം മുതല്‍ രോഗികള്‍ക്ക് വ്യാപകമായി നല്‍കിയിരുന്ന മരുന്നുകളാണിവ. 

കോവിഡ് ചികിത്സക്കുള്ള ആവി പിടിക്കല്‍, വിറ്റാമിന്‍ ഉപയോഗം എന്നിവയും പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ഒഴിവാക്കിയിട്ടുണ്ട്. ലക്ഷണങ്ങളില്ലാത്തതോ നേരിയ ലക്ഷണങ്ങളുള്ളതോ ആയ കോവിഡ് പോസിറ്റീവ് ആയവര്‍ക്കാണ് ഐവര്‍മെക്ടിനും ഹൈഡ്രോക്‌സിക്ലോറോക്വിനും ഫാവിപിരാവിറും നല്‍കിയിരുന്നത്.

കൊറോണ വൈറസ് ബാധിച്ചവര്‍ക്ക് ഈ മരുന്ന് ശമനം നല്‍കുന്നില്ലെന്ന വിദഗ്ധ അഭിപ്രായം പരിഗണിച്ചാണ് ഇവ ഒഴിവാക്കിയത്. മറ്റ് വിട്ടുമാറാത്ത രോഗങ്ങളില്ലാത്ത ലക്ഷണങ്ങളില്ലാത്ത രോഗികള്‍ ഒരു മരുന്നും കഴിക്കേണ്ടെന്നാണ് പുതിയ മാര്‍ഗനിര്‍ദ്ദേശത്തിലുള്ളത്. നേരിയ ലക്ഷണങ്ങളുള്ളവര്‍ക്ക് പനി തടയാനോ കുറയ്ക്കാനോ ഉപയോഗിക്കുന്ന ആന്റിപൈററ്റിക്, ചുമ കുറയ്ക്കാനുള്ള ആന്റിടുസ്സീവ് എന്നീ മരുന്നുകള്‍ നല്‍കാം.

Eng­lish Sum­ma­ry : hydrox­y­chloro­quin removed from covid treatment

You may also like this video :