Web Desk

June 02, 2020, 5:28 pm

രാജ്യത്ത് കഴിഞ്ഞ മാസം ഏറ്റവും കൂടുതല്‍ വിറ്റഴിച്ച എസ്‌യുവി ഹ്യുണ്ടായി ക്രെറ്റ

Hyundai Creta SUV Is The New Number 1 Car In Indian Market In May 2020
Janayugom Online

മുംബൈ: ഇന്ത്യന്‍ വാഹന വിപണിക്ക് കനത്ത ആഘാതമാണ് കൊറോണ വൈറസ് മഹാമാരി സൃഷ്ടിച്ചിരിക്കുന്നത്. രാജ്യവ്യാപകമായി പ്രഖ്യാപിച്ച അടച്ചിടലിനെ തുടര്‍ന്ന് ഏപ്രില്‍ മാസത്തില്‍ ഒറ്റ കാറു പോലും വിറ്റുപോയില്ല.

എന്നാല്‍ മെയില്‍ വില്‍പ്പന പുനരാരംഭിച്ചതോടെ രാജ്യത്തെ കാര്‍വിപണിയില്‍ ഒരു പുത്തന്‍ പ്രതിഭ ഉയര്‍ന്ന് വന്നിരിക്കുന്നു. കഴിഞ്ഞ മാസം 3,213 ഹ്യുണ്ടായി ക്രെറ്റ കാറുകളാണ് രാജ്യത്ത് വിറ്റഴിച്ചത്. ഇതോടെ രാജ്യത്ത് ആദ്യമായി ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാര്‍ എന്ന ബഹുമതിയും ക്രെറ്റ സ്വന്തമാക്കി. മെയില്‍ ആഭ്യന്തര വിപണിയില്‍ വിറ്റഴിച്ച ഹ്യുണ്ടായി കാറുകളില്‍ പകുതിയും ക്രെറ്റ തന്നെയായിരുന്നു എന്ന പ്രത്യേകതയുമുണ്ട്.

മാരുതി സുസുക്കി ദീര്‍ഘകാലമായി കയ്യടക്കി വച്ചിരുന്ന സ്ഥാനമാണ് ക്രെറ്റ സ്വന്തമാക്കിയിരിക്കുന്നത്. രാജ്യം അടച്ചിടലിലേക്ക് പോകുന്നതിന് മുന്‍പ് തന്നെ ഇവ ബുക്ക് ചെയ്തിരുന്നു. കച്ചവടം നടക്കുന്നത് ഇപ്പോഴാണെന്ന് മാത്രം. അടച്ചിടലിന് തൊട്ടുമുമ്പാണ് പുത്തന്‍ തലമുറ എസ് യുവി ക്രെറ്റ വിപണിയിലിറക്കിയത്. ഇതിന്റെ പകുതിയും ആഭ്യന്തര വിപണിയില്‍ മെയ് മാസത്തില്‍ വിറ്റുപോയി. അതായത് ഏകദേശം 6,883 കാറുകള്‍. എന്നാല്‍ മാരുതി സുസുക്കി വിറ്റഴിച്ച മൊത്തം കാറുകളുടെ പകുതി മാത്രമേ ഇത് വരുന്നുള്ളൂ. മെയില്‍ മാരുതി വിറ്റത് 13,865 കാറുകളാണ്. ഇതോടെ കമ്പനി ഒരിക്കല്‍ കൂടി കാര്‍വിപണനരംഗത്തെ താരമായി. ഏറ്റവും കൂടുതല്‍ കാറുകള്‍ വിറ്റഴിക്കുന്ന കാര്‍നിര്‍മ്മാതാക്കള്‍ എന്ന ബഹുമതി ഇപ്പോഴും മാരുതിക്ക് തന്നെ സ്വന്തമാണ്. എന്നാല്‍ കുറഞ്ഞ വിലയുള്ള ഏറ്റവും കൂടുതല്‍ വിറ്റഴിച്ച കാറുകള്‍ എര്‍ട്ടിഗയാണ്. ഇവര്‍ 2,353 കാറുകളാണ് മെയില്‍ വിറ്റത്. മാരുതി സുസുക്കി ഡിസയര്‍, മഹീന്ദ്ര ബൊലേറോ, മാരുതി സുസുക്കി എയ്കോ തുടങ്ങിയവയാണ് യഥാക്രമം തൊട്ടുപിന്നാലെയുള്ള മൂന്ന് സ്ഥാനങ്ങളില്‍ വരുന്നത്.

ഈമാസം രാജ്യത്തെ എല്ലാ കാര്‍ ഷോറൂമുകളും തുറക്കുന്നതോടെ ഈ സ്ഥിതിയില്‍ മാറ്റമുണ്ടാകുമെന്നാണ് വിദഗദ്ധരുടെ വിലയിരുത്തല്‍.
eng­lish summary

Hyundai Cre­ta SUV Is The New Num­ber 1 Car In Indi­an Mar­ket In May 2020
you may like this video