ഒരു കാര്‍ വാടകയ്ക്ക് തരും: അഞ്ചുവര്‍ഷം കഴിഞ്ഞ് കൊടുത്താല്‍മതി

Web Desk
Posted on May 17, 2019, 10:41 am

ഫ്ളാറ്റ് വാടകയ്ക്ക് എടുക്കുംപോലെ വാഹനവുമായിക്കൂടേ,ദീര്‍ഘകാലത്തേക്ക് കാര്‍ വാടകയ്ക്ക് നല്‍കുന്ന വമ്പന്‍പദ്ധതി ഇന്ത്യയില്‍നടപ്പാകാന്‍പോകുന്നു. ലോകോത്തരകാര്‍ കമ്പനി ഹ്യുണ്ടായ് മോട്ടോഴ്‌സ്‌ ഇന്ത്യയില്‍ കാറുകള്‍ വാടകയ്ക്ക് നല്‍കാന്‍ കാര്‍ ലീസിങ്, ഫ്ളീറ്റ് മാനേജ്മെന്റ് കമ്ബനിയായ ald ഓട്ടോമോട്ടീവുമായി കരാര്‍ആയി.  ഇതുവഴി വലിയ തുക നല്‍കാതെ ഉപഭോക്താക്കള്‍ക്ക് കാര്‍ സ്വന്തമാക്കി ഉപയോഗിക്കാനുള്ള അവസരമാണ് ഹ്യുണ്ടായി നല്‍കുന്നത്.

ശമ്ബളക്കാര്‍, പ്രൊഫഷണല്‍സ്, ചെറിയ‑ഇടത്തരം സംരഭകര്‍, കോര്‍പ്പറേറ്റ്, പൊതുമേഖ സ്ഥാപനങ്ങളിലെ ജോലിക്കാര്‍ തുടങ്ങിയവര്‍ക്ക് പുതിയൊരു കാര്‍ സ്വന്തമാക്കാനുള്ള മികച്ച ബദല്‍ മാര്‍ഗമായിരിക്കും ഈ വാടക കാര്‍ പദ്ധതി എന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ വ്യക്തമാക്കി.

ഡല്‍ഹി എന്‍സിആര്‍, മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലാണ്  ഈ പദ്ധതി ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുന്നത്. ഈ പദ്ധതിയിലൂടെ മാസ വാടകയില്‍ ഹ്യുണ്ടായ് നിരയിലെ എല്ലാ മോഡലുകളും ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.

തിരഞ്ഞെടുക്കുന്ന മോഡല്‍, സിറ്റി എന്നിവയെ അടിസ്ഥാനപ്പെടുത്തി മിനിമം രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെ കാര്‍ വാടകയില്‍ ഉപയോഗിക്കാം. പുതിയ കാര്‍ വാങ്ങുമ്ബോള്‍ ഉണ്ടാകുന്ന വലിയ പ്രാരംഭ ചെലവ്, ടാക്സ്, ഇന്‍ഷുറന്‍സ്, എന്നിവയെല്ലാം ഈ കാര്‍ വാടക പദ്ധതിയിലൂടെ ലാഭിക്കാം. ഇന്ത്യയില്‍ പദ്ധതി വന്‍വിപ്ളവമാകുമെന്ന പ്രതീക്ഷയിലാണ്  സംരംഭകര്‍.