എവിടെയും എപ്പോ വേണമെങ്കിലും എത്താൻ കഴിയുന്ന കാലുള്ള കാർ

Web Desk
Posted on January 11, 2019, 12:31 pm

അടുത്തിടെ ഹ്യുണ്ടായി പ്രദർശിപ്പിച്ച കാർ കണ്ട് ഞെട്ടിത്തരിച്ച് പോയിരിക്കുകയാണ് വാഹനപ്രേമികൾ.

നടക്കുന്ന കാറുമായി ഹ്യുണ്ടായി കമ്പനി രംഗത്തെത്തിയതാണ് ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്നത്. അമേരിക്കയിലെ ലാസ് വേഗാസിൽ വച്ച് നടന്ന കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിലാണ് (CES) ഹ്യുണ്ടായി തങ്ങളുടെ കൂട്ടത്തിലെ കാലുകളുള്ള കാറിനെ ലോകത്തിന് പരിചയപ്പെടുത്തിയത്. ഇലവേറ്റ് (Ele­vate) എന്നാണ് ഈ ഇതിന്റെ പേര്.

എന്നാൽ ഇലവേറ്റിന് പൂർണമായും വീലുകൾ ഇല്ലെന്ന് കരുതേണ്ട. ആവശ്യത്തിനനുസരിച്ച് ചുരുങ്ങാനും നിവരാനും കഴിയുന്ന രീതിയിലാണ് ഇലവേറ്റിന്റെ വീലുകളുടെ നിർമ്മിതി. ഏത് പ്രതലത്തിലും ചെന്നെത്താൻ കഴിയുന്ന രീതിയിലാണ് ഇലവേറ്റ് പണികഴിപ്പിച്ചിരിക്കുന്നത്. വീൽ ചെയറിൽ കഴിയുന്ന ആളുകളെ കോണിപ്പടി കേറി ചെന്നെടുത്ത് കൊണ്ട് വരാൻ പോലും ഇലവേറ്റിന് കഴിവുണ്ട്. മാത്രമല്ല ഏത് അടിയന്തിര സാഹചര്യവും കൈകാര്യം ചെയ്യാനുള്ള പ്രാപ്തി ഇലവേറ്റിനുണ്ട്. സുനാമിയോ ഭൂകമ്പമോ പോലുള്ള പ്രകൃതിദുരന്തങ്ങൾ വന്നാൽ അടിയന്തിര സഹായമെത്തിക്കാനും മറ്റും ഇലവേറ്റിനാകുമെന്ന് നിർമ്മാതാക്കൾ പറയുന്നു.