August 19, 2022 Friday

Related news

May 22, 2022
October 10, 2021
June 14, 2021
April 30, 2021
March 6, 2021
February 9, 2021
November 20, 2020
August 25, 2020
July 13, 2020
July 7, 2020

അമ്മയായേക്കില്ല; കാരണം വ്യക്തമാക്കി പാർവതി

Janayugom Webdesk
February 15, 2020 8:53 pm

മലയാള സിനിമ രംഗത്ത് ഏറ്റവും ജനശ്രദ്ധ നേടിയ നടിയാണ് പാർവതി. മലയാളത്തിലും തമിഴിലും ഹിന്ദി സിനിമ മേഖലയിലെല്ലാം തന്റെതായ മുഖമുദ്ര പതിപ്പിച്ച നടിയാണ് പാർവതി തിരുവോത്ത്. തന്റെ നിലപടുകൾ ആരുടെ മുൻപിലും പറയാൻ പർവ്വതിക്ക് ഒരു മടിയുമില്ല, അതുകൊണ്ടു തന്നെ സമൂഹ മാധ്യമങ്ങളിൽ നിരവധി തവണ വിമർശനങ്ങളും പരിഹാസങ്ങളും താരം നേരിടേണ്ടി വന്നിട്ടുണ്ട്.

ജീവിതത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ തുറന്നു പറയുകയാണ് നടി ഇപ്പോൾ. തന്റെ ആശയങ്ങളും നിലപാടുകളുമായി യോജിച്ചു പോകുന്ന ഒരാളെ സ്വയം കണ്ടെത്തേണ്ടി വരുമെന്ന് അച്ഛനും അമ്മയും മനസിലാക്കിയത് 10–12 വർഷങ്ങളെടുത്താണ്.എന്റെ സുരക്ഷയാണ് അവരുടെ ചിന്ത. ജീവിതത്തിൽ ഒറ്റയ്ക്കായി പോകരുതല്ലോ. അവർ ഒരു ഓപ്ഷൻ വെച്ചു. ഒന്നുകിൽ ഒരു കല്യാണം കല്യാണം കഴിക്കണം അല്ലെങ്കിൽ സ്വന്തമായി ഒരു വീട് വാങ്ങിക്കുക. ഞാൻ എത്രയും പെട്ടെന്ന് ഒരു വീട് വാങ്ങി.

ഇപ്പോള്‍ അമ്മയ്‌ക്കും മനസ്സിലാകും. ചിലപ്പോള്‍ ഞാന്‍ കല്ല്യാണം കഴിച്ചേക്കില്ല ഒരു അമ്മയായേക്കില്ല എന്ന് . പക്ഷേ സന്തോഷമുള്ള ഒരു വ്യക്തിയായിരിക്കുമെന്ന് അമ്മയോട് പറയാറുണ്ട്. ഹാപ്പിനസ്സ് കോഷ്യന്റാണ് ജീവിതത്തില്‍ ഏറ്റവും വലുത് പാര്‍വതി പറഞ്ഞു.

ENGLISH SUMMARY: i am not became a moth­er says Parvathy

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.