16 December 2025, Tuesday

Related news

December 15, 2025
December 15, 2025
December 15, 2025
December 14, 2025
December 13, 2025
December 11, 2025
December 10, 2025
December 9, 2025
December 8, 2025
December 6, 2025

‘എനിക്ക് ഉറുമ്പുകളുടെ കൂടെ ജീവിക്കാൻ ക‍ഴിയില്ല’: തെലങ്കാനയില്‍ യുവതി ആത്മഹ ത്യ ചെയ്തു

Janayugom Webdesk
ഹൈദരാബാദ്
November 8, 2025 7:06 pm

തെലങ്കാനയില്‍ മൈർമെകോഫോബിയ (ഉറുമ്പുകളോടുള്ള ഭയം) കാരണം യുവതി ആത്മഹ ത്യ ചെയ്തു. വീട്ടിലെ സീലിങ് ഫാനിലാണ് യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിക്കാലം മുതലേ യുവതിക്ക് ഉറുമ്പുകളോട് ഭയമുണ്ടായിരുന്നു. അതിനാല്‍ ഇതില്‍ നിന്ന് മുക്തി നേടുന്നതിന് കൗണ്‍സിലിങ്ങിന് യുവതി വിധേയയായിരുന്നു. എന്നാല്‍ ഈ അവസ്ഥയില്‍ നിന്നും മുക്തി ലഭിച്ചില്ല.

ക‍ഴിഞ്ഞ നവംബര്‍ നാലിനാണ് സംഭവം. യുവതി ആത്മഹത്യ ചെയ്ത ദിവസം മകളെ വീട്ടില്‍ ബന്ധുവിൻ്റെ വീട്ടില്‍ കൊണ്ടാക്കിയ ശേഷം യുവതി വീട്ടിലേക്ക് തിരികെ പോയത്. ഭര്‍ത്താവ് വീട്ടില്‍ തിരിച്ചെത്തിയപ്പോ‍ഴാണ് മരണ വിവരം അറിയുന്നത്. അയല്‍ക്കാരുടെ സഹായത്തോടെ വാതില്‍ പൊളിച്ച് അകത്തേക്ക് പ്രവേശിച്ചപ്പോള്‍ യുവതി തൂങ്ങിയ നിലയിലായിരുന്നു. ശ്രീ… ക്ഷമിക്കണം, എനിക്ക് ഈ ഉറുമ്പുകളുടെ കൂടെ ജീവിക്കാൻ കഴിയില്ല. മകളെ നോക്കണം. എന്നെഴുതിയ ആത്മഹത്യക്കുറിപ്പും റൂമിൽ നിന്ന് കണ്ടെത്തി. കൂടുതല്‍ അന്വേഷണം നടക്കുന്നതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.

Kerala State - Students Savings Scheme

TOP NEWS

December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.