ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്നേറ്റത്തേക്കുറിച്ച് ചോദിച്ചപ്പോള്‍ ഒഴിഞ്ഞുമാറി കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്കാ ഗാന്ധി. അതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും താന്‍ ഇതുവരെ തിരഞ്ഞെടുപ്പ്ഫലം പരിശോധിച്ചിട്ടില്ലെന്നും പ്രിയങ്ക മാധ്യമങ്ങളോട് പ്രതികരിച്ചു.
വയനാട് സന്ദര്‍ശനത്തിനായി കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു പ്രിയങ്കയുടെ പ്രതികരണം.മൂന്ന് ദിവസം കേരളത്തില്‍ തങ്ങുന്ന പ്രിയങ്ക വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ബൂത്ത്തല നേതാക്കന്‍മാരുടെ കണ്‍വെന്‍ഷനുകളില്‍ പങ്കെടുക്കും. പെരുന്നാള്‍ നടക്കുന്ന പള്ളിക്കുന്ന് ലൂര്‍ദ് മാതാ ദേവാലയത്തിലും ശനിയാഴ്ച വൈകുന്നേരം പ്രിയങ്ക സന്ദര്‍ശനം നടത്തും. ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് ഇതുവരെ അക്കൗണ്ട് തുറക്കാനായിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.