പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ ഡൽഹിയിൽ അരങ്ങേറിയ കലാപത്തിന്റെ നേർചിത്രം വരച്ചു കാട്ടി വിമുക്ത ഭടന്റെ വാക്കുകൾ. മുൻ സിആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ ഐഷ് മുഹമ്മദാണ് ദേശീയ മാധ്യമങ്ങളോട് നൊമ്പരപ്പെടുത്തുന്ന അനുഭവം പങ്കുവെച്ചത്. ‘തനിക്ക് ഇന്ത്യയിൽ ജീവിക്കാൻ അവകാശമില്ല’ എന്ന ഏറെ വേദനയോടെയാണ് ഐഷ് മാധ്യമങ്ങളോട് പറഞ്ഞത്. ഡൽഹി കലാപത്തിന്റെയും ദുരിതാശ്വാസ ക്യാമ്പിലേയും അനുഭവം വിവരിക്കുകയായിരുന്നു അദ്ദേഹം. 22 വർഷത്തെ സിആർപിഎഫ് ജീവിതത്തിൽ ഇത്തരമൊരു അനുഭവം ആദ്യമാണെന്ന് അദ്ദേഹം പറഞ്ഞു. 2002 ലാണ് ഐഷ് മുഹമ്മദ് ഹെഡ് കോൺസ്റ്റബിളായി വിരമിച്ചത്.
26 വയസ്സുള്ള മകന്റെ കൂടെ ഞാൻ വീട്ടിലിരിക്കുകയായിരുന്നു. 200–300 കലാപകാരികൾ പാഞ്ഞുവന്നു. അവർ വീടുകൾക്ക് നേരെ വെടിവെയ്ക്കുകയും തീയിടുകയും ചെയ്തു . അക്രമകാരികളുടെ ബഹളം കേട്ട് ഞങ്ങൾ അയൽവാസികളുടെ വീട്ടിലേയ്ക്ക് ഓടുകയായിരുന്നു. മാർച്ച് 29 ന് ബന്ധുവിന്റെ കല്യാണം തീരുമാനിച്ചിരിക്കുകയായിരുന്നു. അതിനായി സൂക്ഷിച്ചിരുന്ന സ്വർണ്ണ ആഭരണങ്ങളും പണവുമെല്ലാം അവർ കൊണ്ടുപോയി. കലാപത്തിന് ശേഷം ഈ രാജ്യത്ത് ജീവിക്കാൻ അവകാശമില്ലെന്നു തോന്നി തുടങ്ങിയിരിക്കുന്നു- ഐഷ് മുഹമ്മദ് പറഞ്ഞു.
ജന്മനാടായ ബുലന്ദ്ഷഹറിലേക്കു ഭാര്യയും രണ്ടു മക്കളെയും പറഞ്ഞയച്ച മുഹമ്മദ്, കത്തി നശിച്ച വീടിനുള്ളിൽ ബാക്കിയായ വസ്തുക്കൾ സംരക്ഷിക്കാൻ അവിടെ തന്നെ തുടരുകയാണ്. മുഹമ്മദ് ഉൾപ്പെടെ പ്രദേശത്തെ നൂറു കണക്കിന് ജനങ്ങൾ മുസ്തഭ ബാദിലെ ക്യാമ്പിലാണ് താമസിക്കുന്നത്. ഫെബ്രുവരി 25 നാണ് ഭാഗീരഥി വിഹാറിലെ ഇദ്ദേഹത്തിന്റെ വീടടക്കം അഗ്നിക്കിരയാക്കിയത്.
ENGLISH SUMMARY: I have no right to live in India; retired jawan says about Delhi violence
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.