അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ നേതൃത്വത്തിൽ നടക്കുന്ന ഐ ലിഗ് 2 ഡിവിഷൻ ഫുട്ബോൾ മത്സരങ്ങൾക്ക് ശനിയാഴ്ച മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ തുടക്കം കുറിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാജ്യത്തെ വിവിധ വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ എട്ട് ടീമുകളാണ് പങ്കെടുക്കുന്നത്. കേരളത്തെ പ്രതിനിധീകരിച്ച് സാറ്റ് തിരൂരാണ് മത്സര രംഗത്തുള്ളത്. നാളെ തുടങ്ങി ഏപ്രിൽ 19നാണ് മത്സരം അവസാനിക്കുന്നത്. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ വൈകിട്ട് നാലിന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ സാറ്റ് തിരൂരും ബംഗളൂരു എഫ്‌സിയും തമ്മിൽ മത്സരിക്കും.
പ്രഗൽഭരായ കളിക്കാരുമായാണ് സാറ്റ് തിരൂർ മത്സരത്തിന് എത്തുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. രണ്ടാഴ്ചയായി കോഴിക്കോട് സർവകലാശാല സ്റ്റേഡിയത്തിൽ കോച്ച് ക്ലിയോഫാസ് അലക്സിന്റെ നേതൃത്വത്തിൽ ടീം തിവ്ര പരിശീലനത്തിലാണ്. മത്സരം വൈകിട്ട് നാലിന് പി ഉബൈദുള്ള എംഎൽഎ ഉദ്‌ഘാടനം ചെയ്യും. കെഎഫ്എ വൈസ് പ്രസിഡന്റ് മുഹമ്മദ് സലിം, ഡി എഫ് എ പ്രസിഡന്റ് ജലീൽ മയുര എന്നിവർ അതിഥികളാവും.
വാര്‍ത്താ സമ്മേളനത്തിൽ സാറ്റ് പ്രസിഡ്ന്റ വി പി ലത്തിഫ്, സെക്രട്ടറി ഷറഫുദ്ധീൻ തെയ്യസാട്ടിൽ, വൈസ് പ്രസിഡന്റ് കണ്ടാത്ത് കുഞ്ഞിപ്പ ജോയിന്റ് സെക്രട്ടറി കെ ടി ഇബ്നു വഫ, മീഡിയ കോഓര്‍ഡിനേറ്റർ മുജീബ് താനാളൂർ എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.