2010 മുതലുള്ള ഈ ഐഫോണുകളില്‍ സുരക്ഷാ വീഴ്ച, നിസാരമാക്കി കമ്പനി

Web Desk
Posted on May 15, 2020, 6:28 pm

ഐഫോണിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുമെന്ന് സെബര്‍ സുരക്ഷാ വിദഗ്ധരായ സെക്ഓപ്‌സ് കണ്ടെത്തി. ആപ്പിള്‍ ഐഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റമാണ്. ഐ.ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന മെയില്‍ ആപ്പ് വഴിയാണ് ഫോണിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുന്നത്. എന്നാല്‍ സുരക്ഷാ വീഴ്ച സംഭവിച്ചതായി കമ്പനി സ്ഥിരീകരിച്ചു കഴിഞ്ഞിരുന്നു. ഗൗരവകരമായി കാണേണ്ട ഈ സുരക്ഷാ വീഴ്ചയെ ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ കമ്പനി നിസാരമായാണ് കാണുന്നത്.

2010 മുതലുള്ള ഐഫോണ്‍ ഉടമകളാണ് ഇതിന് ഇരയാകുന്നത്.  ഐഒഎസ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കേടുപാടുകളിലൊന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. പ്രതിവിധി അടുത്തിറങ്ങാന്‍ പോകുന്ന ഐഒഎസ് 13.5ല്‍ നല്‍കുമെന്ന് ആപ്പിള്‍ അറിയിച്ചു. എന്നാല്‍ മുന്‍ വേര്‍ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകളില്‍് എന്ത് ചെയ്യുമെന്ന് കമ്പനി പറയുന്നില്ല. ഇത് ഐഫോണ്‍ ഉപഭോക്താക്കളെ ഭീതിയില്‍ ആഴ്ത്തുന്നത്.

ഈ പ്രശ്‌നം മുതലെടുത്ത് ഐഫോണ്‍ ഉപഭോക്താക്കള്‍ ആക്രമിക്കപ്പെടുന്നുണ്ടെന്നാണ് സെക്ഓപ്‌സ് പറയുന്നത്. ജര്‍മനിയുടെ ഫെഡറല്‍ ഓഫിസ് ഫോര്‍ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി (ബിഎസ്‌ഐ) പുറത്തിറക്കിയ നിര്‍ദ്ദേശപ്രകാരം ഐഒഎസിലെ മെയില്‍ ആപ് ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. നിലവില്‍ ഇത് ബാധിച്ചിട്ടുള്ള മുഴുവന്‍ ഫോണുകളുടെയും മെയില്‍ ചോര്‍ത്താന്‍ കഴിയുമെന്നാണ് കണ്ടെത്തല്‍.

ആപ്പിള്‍ ഇതിന് ഇതുവരെ പാച്ച് ഒന്നും കണ്ടെത്തിയിട്ടില്ല. ആപ്പിളിനോട് തങ്ങള്‍ ഇക്കാര്യത്തില്‍ പ്രതികരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉടനടി പരിഹാരം കണ്ടെത്തണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് സെക്ഓപ്‌സ് വ്യക്തമാക്കി. നിലവില്‍ ആപ്പിളിന്റെ .ഐഒഎസിലെ മെയില്‍ ആപ്പില്‍ മൂന്നു പ്രശ്‌നങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഈ വാദം തള്ളുകയാണ് ആപ്പിള്‍ തങ്ങളുടെ ഫോണില്‍  കയറാന്‍ സാധ്യമല്ലെന്നും ഇതുവരെ ഒരു അക്രമണം നടന്നതായി തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് പറയുന്നത്.

you may also like this video;