ഐഎസ് പ്രവര്‍ത്തകന്‍ ഡൽഹിയില്‍ അറസ്റ്റില്‍

Web Desk

ന്യൂഡൽഹി

Posted on August 22, 2020, 10:44 pm

ഐഎസ് പ്രവര്‍ത്തകന്‍ ഡൽഹിയില്‍ അറസ്റ്റിലായി. കഴിഞ്ഞ രാത്രി പൊലീസുമായുണ്ടായ ഏറ്റുമുട്ടലിനൊടുവിലാണ് ഡല്‍ഹി പൊലീസിലെ സ്‌പെഷ്യല്‍ സെല്‍ അബു യൂസഫ് എന്നയാളെ പിടികൂടിയത്. തുടര്‍ന്നുളള ചോദ്യം ചെയ്യലില്‍ ഇയാള്‍ രാജ്യതലസ്ഥാനത്ത് ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി പൊലീസ് വ്യക്തമാക്കി.

പിടികൂടുമ്പോള്‍ ഇയാളുടെ കൈവശം സ്‌ഫോടക വസ്തുക്കളും ഒരു തോക്കും ഉണ്ടായിരുന്നതായി ഡൽഹി പൊലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ വ്യക്തമാക്കി. തലസ്ഥാനത്തെ പല സ്ഥലങ്ങളും അബു യൂസഫ് സന്ദര്‍ശിച്ചിരുന്നുവെന്നും ഇവിടങ്ങളില്‍ ആക്രമണം നടത്തുകയായിരുന്നു ഇയാളുടെ പദ്ധതിയെന്നുമാണ് പൊലീസിന്റെ നിഗമനം. ഇതേക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.

അബു യൂസഫിന്റെ അറസ്റ്റിന് പിന്നാലെ ഡല്‍ഹി ബുദ്ധ ജയന്തി പാര്‍ക്കിന് സമീപം എന്‍എസ്ജിയുടെ നേതൃത്വത്തില്‍ പ്രത്യേക തിരച്ചിലും ആരംഭിച്ചിട്ടുണ്ട്. അതേസമയം ഐഎസുമായി ബന്ധമുള്ളതിന്റെ പേരില്‍ ഒരു ഡോക്ടര്‍ കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ അറസ്റ്റിലായിരുന്നു.

Eng­lish sum­ma­ry: ISIS per­son arrest­ed in Del­hi

You may also like this video: