ഹാദിയ പഠിക്കട്ടെയെന്ന് കോടതി

Web Desk
Posted on November 27, 2017, 5:53 pm

ഹാദിയക്ക് സേലത്ത് പഠനം തുടരാമെന്ന് സുപ്രീംകോടതി അറിയിച്ചു. പഠനത്തിന് സര്‍ക്കാര്‍ സഹായവുംസംരക്ഷണവും ഒരുക്കണം ഹാദിയയെ ഭര്‍ത്താവിനൊപ്പമോ അച്ഛനൊപ്പമോ വിടില്ല. സാധാരണ വിദ്യാര്‍ഥിയെപ്പോലെ പരിഗണിക്കണം, കേസ് ജനുവരിയില്‍ പരിഗണിക്കും.

തുറന്ന കോടതിയിലാണ് ഹാദിയയുടെ വാദം കേട്ടത്. അടച്ചമുറിയില്‍ വാദം കേള്‍ക്കണമെന്ന പിതാവ് അശോകന്റെ ആവശ്യം തള്ളിയ സുപ്രീംകോടതി, തുറന്ന കോടതിയില്‍ ഹാദിയക്ക് നിലപാട് വ്യക്തമാക്കാമെന്ന് അറിയിച്ചു. ഇംഗ്ലീഷില്‍ സംസാരിക്കാനാകാത്തതിനാല്‍ പരിഭാഷകന്റെ സഹായത്തോടുകൂടിയാണ് ഹാദിയ സുപ്രീംകോടതിയില്‍ മൊഴി നല്‍കുന്നത്.

എന്താണ് ഭാവി പരിപാടിയെന്ന ചോദ്യത്തിന് തനിക്ക് സ്വാതന്ത്ര്യം വേണമെന്നാണ് ഹാദിയ പറഞ്ഞത്. തന്റെ വിശ്വാസമനുസരിച്ച് ജീവിക്കാന്‍ അനുവദിക്കണം. ഹോമിയോ ബിരുദധാരിയായ തനിക്ക് ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കാന്‍ അനുവാദം നല്‍കണമെന്നും ഹാദിയ സുപ്രീംകോടതിയില്‍ പറഞ്ഞു. സര്‍ക്കാര്‍ ചെലവില്‍ പഠനം പൂര്‍ത്തിയാക്കണോ എന്ന ചോദ്യത്തിനോട് അതുവേണ്ടെന്നായിരുന്നു ഹാദിയയുടെ മറുപടി. ഭര്‍ത്താവിന്റെ ചെലവില്‍ പഠിക്കാനാണ് ആഗ്രഹമെന്നും ഹാദിയ കോടതിയെ അറിയിച്ചു. ഹാദിയയുടെ മെഡിക്കല്‍ പഠനത്തെക്കുറിച്ചും, എന്തുകൊണ്ടാണ് ബിഎച്ച്എംഎസ് തിരഞ്ഞെടുത്തതെന്നും സുപ്രീംകോടതി ഹാദിയയോട് ചോദിച്ചു.
ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് സുപ്രീംകോടതിയില്‍ വാദം തുടങ്ങിയത്. വന്‍ സുരക്ഷ അകമ്പടിയോടെയാണ് ഹാദിയ കേരള ഹൗസില്‍ നിന്നും സുപ്രീംകോടതിയിലെത്തിയത്.
ബുള്ളറ്റ് പ്രൂഫ് വാഹനത്തിലായിരുന്നു ഹാദിയയുടെ യാത്ര. കൃത്യം മൂന്നു മണിക്ക് തന്നെ കോടതി നടപടിക്രമങ്ങള്‍ ആരംഭിച്ചു. ഷെഫിന്‍ ജഹാന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍, അശോകന് വേണ്ടി ശ്യാം ദിവാന്‍, എന്‍ഐഎയ്ക്കായി അഢീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങ് എന്നിവരാണ് തിങ്കളാഴ്ച കോടതിയില്‍ ഹാജരായത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഢ്, എംഎം ഖാന്‍വില്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹാദിയ കേസില്‍ വാദം കേള്‍ക്കുന്നത്.

ഹാദിയ കേസില്‍ അശോകന്റെ അഭിഭാഷകന്‍ ശ്യാം ദിവാനാണ് ആദ്യം വാദം ആരംഭിച്ചത്. കേസില്‍ രഹസ്യവാദം വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ഷെഫിന്‍ ജഹാന് ഐസിസ് ബന്ധമുണ്ടെന്നും, അതിന് തെളിവുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

ഐസിസ് റിക്രൂട്ടര്‍ മന്‍സിയോട് ഷെഫിന്‍ ഫോണില്‍ സംസാരിച്ചിരുന്നു. ഒരാളെ ഐസിസില്‍ ചേര്‍ത്താല്‍ എത്ര പണം കിട്ടുമെന്ന് ഷെഫിന്‍ മന്‍സിയോട് ചോദിച്ചെന്നും ശ്യാം ദിവാന്‍ കോടതിക്ക് മുന്നില്‍ വ്യക്തമാക്കി. വര്‍ഗീയ പ്രത്യാഘാതമുണ്ടാക്കുന്ന കേസാണ് ഇതെന്നും അദ്ദേഹം വാദിച്ചു.

കേരളത്തില്‍ മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് വലിയ ശൃംഖല പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് എന്‍ഐഎ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്. ഹാദിയയുടെ പ്രതികരണങ്ങളെല്ലാം ഈ സംഘടനകളുടെ സ്വാധീനത്താലാണ്. മഞ്ചേരി സത്യസരണിയുമായി ബന്ധപ്പെട്ട് 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഒരു സ്ത്രീക്ക് അവരുടെ ജീവിതം നിര്‍ണ്ണയിക്കാനുള്ള അവകാശമുണ്ടെന്ന് ഷെഫിന്‍ ജഹാന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍. എന്‍ഐഎ അന്വേഷണം കോടതിയലക്ഷ്യമാണ്. വ്യക്തി സ്വാതന്ത്ര്യ പ്രശ്‌നത്തിന് വര്‍ഗീയനിറം നല്‍കരുതെന്നും, തീരുമാനം ഹാദിയയുടേതാണെന്നും കപില്‍ സിബല്‍ സുപ്രീംകോടതിയില്‍ പറഞ്ഞു. ഹാദിയയുടെ ഭാഗം കേള്‍ക്കാതെ വാദം തുടരുന്നത് ദു:ഖകരമാണെന്നും കപില്‍ സിബല്‍ കോടതിക്ക് മുന്‍പാകെ അറിയിച്ചു.

അതിനിടെ സ്റ്റോക്ക്‌ഹോം സിന്‍ഡ്രോമിനെക്കുറിച്ചും സുപ്രീംകോടതി പരാമര്‍ശിച്ചു. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢാണ് ഇക്കാര്യം പരാമര്‍ശിച്ചത്. ബന്ദികള്‍ക്ക് റാഞ്ചികളോട് ഇഷ്ടം തോന്നുന്ന മാനസിക നിലയാണ് സ്റ്റോക്ക്‌ഹോം സിന്‍ഡ്രോം. ഇത്തരം സാഹചര്യങ്ങളില്‍ തീരുമാനം സ്വന്തമാണെന്ന് പറയാനാകില്ല. എന്നാല്‍ ഹാദിയ കേസുമായി ഈ പരാമര്‍ശത്തെ ബന്ധപ്പെടുത്തേണ്ടെന്നും അദ്ദേഹം പറഞ്ഞു

ഹാദിയക്ക് സേലത്ത് പഠനം തുടരാമെന്ന് സുപ്രീംകോടതി അറിയിച്ചു. പഠനത്തിന് സര്‍ക്കാര്‍ സഹായവുംസംരക്ഷണവും ഒരുക്കണം ഹാദിയയെ ഭര്‍ത്താവിനൊപ്പമോ അച്ഛനൊപ്പമോ വിടില്ല. സാധാരണ വിദ്യാര്‍ഥിയെപ്പോലെ പരിഗണിക്കണം, കേസ് ജനുവരി മൂന്നാം വാരം പരിഗണിക്കും. ഹോസ്റ്റല്‍ സൗകര്യം കോളജ് അധികൃതര്‍ ഒരുക്കണം,സര്‍വകലാശാല ഡീനാണ് ലോക്കല്‍ ഗാര്‍ഡിയന്‍. കോളജിലേക്ക് പോകും വരെ കേരള ഹൗസില്‍ തങ്ങാം. കോളജിലെത്തിക്കുന്നത് സര്‍ക്കാര്‍ ചിലവിലാകണം.
വിധിയില്‍ സന്തോഷമെന്ന് പിതാവ് അശോകന്‍. പഠിക്കാനനുവദിച്ചതില്‍ സന്തോഷമുണ്ട്. വിവാഹബന്ധം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേചെയ്തിട്ടില്ല.
സര്‍വശക്തനില്‍ വിശ്വാസമെന്ന് ഷെഫിന്‍ സര്‍വസ്തുതിയും ദൈവത്തിന്.

 

ഷെഫിന്‍ ജഹാന് തീവ്രവാദ ബന്ധം: അശോകന്‍

ന്യൂഡല്‍ഹി: ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്റെ തീവ്രവാദ ബന്ധത്തിന് തെളിവുണ്ടെന്ന് ഹാദിയയുടെ പിതാവ് അശോകന്റെ അഭിഭാഷകന്‍. ഇതു തെളിയിക്കുന്ന വീഡിയോയും ശബ്ദസന്ദേശങ്ങളും കൈവശമുണ്ടെന്നും അശോകന്റെ അഭിഭാഷകന്‍ ശ്യാം ദിവാന്‍ സുപ്രിംകോടതിയെ അറിയിച്ചു.
ഐഎസ് റിക്രൂട്ടര്‍ മന്‍സി ബുറാഖിനോട് ഷെഫിന്‍ ഫോണില്‍ സംസാരിച്ചിരുന്നു. ഒരാളെ ഐഎസില്‍ ചേര്‍ത്താല്‍ എത്ര പണം കിട്ടുമെന്ന് ഷെഫിന്‍ മന്‍സിയോട് ചോദിച്ചെന്നും കോടതിക്ക് മുന്നില്‍ വ്യക്തമാക്കി. മന്‍സിക്ക് അയച്ച ഫേസ്ബുക്ക് സന്ദേശങ്ങളുടെ പകര്‍പ്പും ഐഎസ് ബന്ധമുള്ള അബ്ദുള്‍ റഷീദുമായി സംസാരിക്കുന്നതെന്ന് കാട്ടി ഒരു ശബ്ദശകലവും കോടതിയില്‍ സമര്‍പ്പിച്ചു. വര്‍ഗീയ പ്രത്യാഘാതമുണ്ടാക്കുന്ന കേസാണ് ഇതെന്നും അദ്ദേഹം വാദിച്ചു.
ഹാദിയയില്‍ ഇസ്‌ലാമിക ആശയങ്ങള്‍ അടിച്ചേല്‍പ്പിച്ചതാണെന്നും ശ്യാം ദിവാന്‍ പറഞ്ഞു. മാനസികമായ തട്ടികൊണ്ടുപോകലാണ് നടന്നതെന്നും ഇസ്‌ലാമിക ആശയങ്ങള്‍ അടിച്ചേല്‍പ്പിച്ചതാണെന്നും ശ്യാംദിവാന്‍ വാദിച്ചു. സത്യസരണിയുമായി ബന്ധപ്പെട്ട് 11 കേസുകളുണ്ടെന്നും ഏഴ് കേസുകള്‍ കൂടി അന്വേഷിച്ച് വരികയാണെന്നും എന്‍ഐഎയുടെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിങിനും ഹിപ്‌നോട്ടിസത്തിനും ഹാദിയയെ വിധേയയാക്കിയെന്നും മനീന്ദര്‍ സിങ് കോടതിയില്‍ വാദിച്ചു.

ഒരു സ്ത്രീക്ക് സ്വന്തം ജീവിതം നിര്‍ണയിക്കാന്‍ അവകാശം: സിബല്‍

ന്യൂഡല്‍ഹി: ഒരു സ്ത്രീക്ക് അവരുടെ ജീവിതം നിര്‍ണയിക്കാനുള്ള അവകാശമുണ്ടെന്ന് ഷെഫിന്‍ ജഹാന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ സുപ്രിംകോടതിയില്‍ വാദിച്ചു. എന്‍ഐഎ അന്വേഷണം കോടതിയലക്ഷ്യമാണ്. വ്യക്തി സ്വാതന്ത്ര്യ പ്രശ്‌നത്തിന് വര്‍ഗീയനിറം നല്‍കരുതെന്നും, തീരുമാനം അവളുടേതാണെന്നും കപില്‍ സിബല്‍ പറഞ്ഞു. തെറ്റായ തീരുമാനമാണെങ്കിലും അത് അവളുടെ തീരുമാനമാണ്. അതിന്റെ അനന്തര ഫലം എന്തായാലും അവള്‍ അനുഭവിക്കും. സിബല്‍ വാദിച്ചു. വാദംകേള്‍ക്കുന്നതിനിടെ സ്റ്റോക്ക്‌ഹോം സിന്‍ഡ്രോത്തെക്കുറിച്ചും സുപ്രികോടതി പരാമര്‍ശിച്ചു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢാണ് ഇക്കാര്യം പരാമര്‍ശിച്ചത്. ഇത്തരം സാഹചര്യങ്ങളില്‍ തീരുമാനം സ്വന്തമാണെന്ന് പറയാനാകില്ല. എന്നാല്‍ ഹാദിയ കേസുമായി ഈ പരാമര്‍ശത്തെ ബന്ധപ്പെടുത്തേണ്ടെന്നും അദ്ദേഹം പറഞ്ഞു.