27 March 2024, Wednesday

ഐഎഎല്‍ ദേശീയ സമ്മേളനത്തിന് ഇന്ന് സമാപനം

സ്വന്തം ലേഖകന്‍
തിരുവനന്തപുരം
June 3, 2023 11:00 pm

ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്സ് (ഐഎഎല്‍) ദേശീയ സമ്മേളനത്തിന് ഇന്ന് സമാപനം. വി ആര്‍ കൃഷ്ണയ്യര്‍ നഗറില്‍ (മൗണ്ട് കാര്‍മല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍) ‘വര്‍ത്തമാന കാലത്ത് അഭിഭാഷകരുടെ പ്രസക്തി’ എന്ന വിഷയത്തില്‍ രാവിലെ പത്തിന് സെമിനാര്‍ നടക്കും. കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എൻ നാഗരേഷ് മുഖ്യാതിഥിയാകും. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ആര്‍ ഹെഗ്ഡെ മുഖ്യപ്രഭാഷണം നടത്തും. പി സന്തോഷ് കുമാര്‍ എംപി, മുരളീധര, കെ എന്‍ അനില്‍കുമാര്‍, വൈ എസ് ലോഹിത്, ചെല്‍സാനി അജയകുമാര്‍, എ ജയശങ്കര്‍, വഴുതക്കാട് ആര്‍ നരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിക്കും. എസ് എസ് ബാലു അധ്യക്ഷനാകും.

പ്രിജിസ് ഫാസില്‍ സ്വാഗതവും എം സലാഹുദ്ദീന്‍ നന്ദിയും പറയും. തുടര്‍ന്ന് വിവിധ കമ്മിഷന്‍ റിപ്പോര്‍ട്ടുകളുടെ അവതരണവും പുതിയ ദേശീയ കൗണ്‍സില്‍ തെരഞ്ഞെടുപ്പും നടക്കും. വൈകിട്ട് അഞ്ച് മണിക്ക് സമ്മേളനം സമാപിക്കും. സമ്മേളനത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സമ്മേളനത്തില്‍ കെ പി ജയചന്ദ്രൻ, എ ജയശങ്കർ, സി ബി സ്വാമിനാഥൻ, പി എ അയൂബ് ഖാൻ എന്നിവർ സംസാരിച്ചു. ബി പ്രഭാകർ അധ്യക്ഷത വഹിച്ചു.

ജൂഡീഷ്യറിയുമായി ബന്ധപ്പെട്ട നാല് വിഷയങ്ങളില്‍ കമ്മിഷൻ ചർച്ചകൾ നടന്നു. ഐഎഎല്‍ ദേശീയ വൈസ് പ്രസിഡന്റ് നിലൗഫര്‍ ഭഗവത്, ദേശീയ സെക്രട്ടറി അശ്വനി ബക്ഷി, അസിസ്റ്റന്റ് ട്രഷറര്‍ തരന്നം ചീമ, സംസ്ഥാന ഭക്ഷ്യ കമ്മിഷന്‍ അംഗം പി വസന്തം, മുന്‍ എംഎല്‍എ ഡോ. ആര്‍ ലതാദേവി, വനിത കമ്മിഷന്‍ അംഗം ഇന്ദിര രവീന്ദ്രന്‍, സംസ്ഥാന വനിത സബ്കമ്മിറ്റി കണ്‍വീനര്‍ ആശ ഉണ്ണിത്താന്‍ എന്നിവര്‍ സംസാരിച്ചു. മുന്‍ ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ അധ്യക്ഷയായി. എം എസ് താര നന്ദി പറഞ്ഞു.

Eng­lish Summary:IAL Nation­al Con­fer­ence con­cludes tomorrow

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.