Web Desk

December 17, 2019, 2:52 pm

സി കെ ചന്ദ്രപ്പൻ ലീഗൽ സെന്റര്‍ വ്യാഴാഴ്ച കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും

Janayugom Online

കൊച്ചി: ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് ഹൈക്കോടതി യൂണിറ്റ് ഓഫീസ് ഡിസംബർ പത്തൊൻപതിന് ഉദ്ഘാടനം ചെയ്യും. സി കെ ചന്ദ്രപ്പൻ ലീഗൽ സെന്റര്‍ എന്ന് പേരിട്ടിരിക്കുന്ന കേന്ദ്രത്തിന്റെ ഉദ്ഘാടനം വൈകിട്ട് നാലിന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നിർവഹിക്കും.

എറണാകുളം മാർക്കറ്റ് ജംഗ്ഷനിലുള്ള കോമ്പാറയിലെ കുഞ്ചോപ്ലാസയിലെ ഒരു ഫ്ളാറ്റിലാണ് ഓഫീസ് പ്രവർത്തിക്കുക. നാൽപ്പത്തഞ്ച് ലക്ഷം രൂപ ചെലവിട്ട് സ്വന്തമായി വാങ്ങിയ ഫ്ളാറ്റാണിത്.

ഉദ്ഘാടന സമ്മേളനത്തിൽ ഐഎഎൽ ഹൈക്കോടതി യൂണിറ്റിന്റെ പ്രസിഡന്റ് വി രാജേന്ദ്രൻ സ്വാഗതം ആശംസിക്കും. സംസ്ഥാന പ്രസിഡന്റ് അഡ്വ പി എ അസീസ് അധ്യക്ഷനാകും. മുൻ റവന്യൂമന്ത്രി കെ പി രാജേന്ദ്രൻ, അഡീഷണൽ അഡ്വക്കേറ്റ് ജനറൽ രഞ്ജിത്ത് തമ്പാൻ, സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു, സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം അഡ്വ. പി വസന്തം, ഐഎഎൽ ദേശീയ സെക്രട്ടറി അഡ്വ എ ജയശങ്കർ, സംസ്ഥാന ജനറൽ സെക്രട്ടറി സി ബി സ്വാമിനാഥൻ, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.മജ്നു കോമത്ത്, എന്നിവർ സംസാരിക്കും. ഐഎഎൽ ഹൈക്കോടതി യൂണിറ്റ് സെക്രട്ടറി എം എച്ച് ഹനിൽകുമാർ കൃതജ്ഞത രേഖപ്പെടുത്തും.