February 8, 2023 Wednesday

Related news

January 21, 2023
August 14, 2022
August 5, 2022
July 23, 2022
May 10, 2022
April 23, 2022
April 19, 2022
April 6, 2022
April 2, 2022
November 26, 2021

ഐഎപിസി ആൽബെർട്ടാ ചാപ്റ്ററിനു പുതിയ ഭാരവാഹികളായി

Janayugom Webdesk
കാൽഗറി
April 24, 2020 12:23 pm

നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യൻ  വംശജരായ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ഡോ അമേരിക്കൻ  പ്രസ്ക്ലബ് (ഐഎപിസി) ആല്ബര്‍ട്ട ചാപ്റ്ററിനു പുതിയ ഭാരവാഹികളായി. ഐഎപിസി ഫൗണ്ടര്‍ചെയര്‍മാനും ഡയറക്ടറുമായ ജിൻസ്മോൻ  പി. സക്കറിയ, ഡയറക്റ്റർ ബോർഡ്  സെക്രട്ടറി ഡോ. മാത്യു ജോയിസ്, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ മാത്തുക്കുട്ടി ഈശോ, പി.വി. ബൈജു, തമ്പാന്നൂര്‍ മോഹനൻ,(വാൻകൂവർ) ഐഎപിസി ഭാരവാഹി  ആഷ്‌ലി  ജോസഫ് (നയാഗ്രാ) എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ജോസഫ് ജോണിനെ പ്രസിഡന്റായി തെരഞ്ഞെടുത്തു.

മറ്റുഭാരവാഹികൾ : വൈസ് പ്രസിഡന്റുമാര്‍: ബിനോജ്‍മേനോന്‍ കുറുവായിൽ, രവിരാജ് രവീന്ദ്രൻ, സെക്രട്ടറി: വിവിക് ഇരുമ്പഴി, ജോയിന്റ്സെക്രട്ടറി: റിജേഷ് പീറ്റർ, ട്രഷറര്‍: ഡോ. ആന്‍ എബ്രഹാം. അഡൈ്വസറി കമ്മിറ്റിചെയര്‍പേഴ്സണ്: ഷാഹിദ റഫീഖ്, അഡൈ്വസറികമ്മിറ്റിഅംഗങ്ങള്‍: ജിജി പടമാടൻ, രാജീവ് ചിത്രഭാനു, തോമസ് പുല്ലുകാട്ട്, നോബിള്‍ അഗസ്റ്റിൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോസഫ് ജോൺ ഒരു cor­ro­sion spe­cial­ist ഉം, ഫ്രീലാൻസ് മാധ്യമപ്രവർത്തകനും, ഗ്ലോബല്‍ റിപ്പോര്‍ട്ടര്‍ ചാനലിലെ കാൽഗറി റിപ്പോർട്ടറും ആണ്. വിദ്യാഭ്യാസകാലഘട്ടത്തില്‍ കേരള ശാസ്ത്രസാഹിത്യപരിഷത്തിലൂടെ പരിസ്ഥിതിപ്രവര്‍ത്തകനായും, മലങ്കരകാത്തലിക് യൂത്ത്മൂവ്മെന്റ് ജില്ലാ പ്രസിഡന്റായും ടെക്നിക്കല്‍ സ്റ്റുഡന്റസ് കോണ്‍ഗ്രസ് ജില്ലാ കൺവീനറായും, മറ്റുപ്രാദേശികസാമൂഹികസംഘടനകളിലും പ്രവർത്തിച്ചിട്ടുണ്ട്‌.

കാൽഗറി മലയാളി അസോസിയേഷന്‍ മുന്‍പ്രസിഡന്റായ ഇദ്ദേഹം കാൽഗറിയിലെ സാഹിത്യകുതുകികളുടെ കൂട്ടായ്മയായ കാവ്യസന്ധ്യയുടെ സംഘാടകരില്‍ ഒരാളും, നമ്മൾ മീഡിയയുടെ (നോര്‍ത്തമേരിക്കന്‍ മീഡിയ സെന്റര്‍ ഫോര്‍ മലയാളം ആര്‍ട്സ് ആന്‍ഡ് ലിറ്ററേച്ചര്‍) സ്ഥാപകാംഗവുമാണ്. NACE കാൽഗറി ചാപ്റ്റർ ഭാരവാഹിയായ ഇദ്ദേഹം, കനേഡിയൻ ഫ്രീലാൻസ് ഗിൽഡ് അംഗവുമാണ്. വൈസ്പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബിനോജ്മേനോന് കുറുവായിൽ  ഗ്ലോബല്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ എഡ്മന്റണ് റിപ്പോര്‍ട്ടറാണ്. രവിരാജ് രവീന്ദ്രൻ നമ്മൾ മീഡിയയുടെ (നോര്‍ത്തമേരിക്കന്‍ മീഡിയ സെന്റര്‍ ഫോര്‍ ‍മലയാളം ആര്‍ട്സ് ആന്‍ഡ് ലിറ്ററേച്ചര്‍) സ്ഥാപകാംഗവും ഗ്ലോബല്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ കാൽഗറി റിപ്പോര്‍ട്ടറുമാണ്. സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട വിവേക് ഇരുമ്പഴി ധ്വനിന്യൂസ് കാനഡയുടെഡയറക്ടര്‍ /പാര്‍ട്‍‍ണര്‍ ആയിരുന്നു. കൂടാതെ CANMA എന്റര്‍ടൈന്മെന്റിന്റെ ഡയറക്ടര്‍ പാര്‍ട്ണറുമായ ഇദ്ദേഹം ഒരുനടനും, അവതാകനും വീഡിയോഗ്രാഫറുമാണ്. ഇപ്പോള്‍ കനേഡിയന്‍ മലബാറി എന്ന യുട്യൂബ് ചാനല് ചെയ്യുന്നു.

ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട റിജേഷ് പീറ്റർ പ്രിന്റ് ആന്ഡ് ഗ്രാഫിക്സ്  പ്രൊഫഷണല്‍ ആണ്. ഇന്ത്യൻ  കറന്റ് മാഗസിനിൽ ഗ്രാഫിക് ഡിസൈനര്‍ ആയിട്ടും, ഡല്‍ഹിയിലെ പ്രമുഖ ക്രീയേറ്റീവ് ഹോട്സ്പോട്ട്കെ- ഫാക്ടര്‍ അസിസ്റ്റന്റ് ആര്‍ട്ട് ഡയറക്ടറുമായി സേവനം ചെയ്തിട്ടുള്ള ഇദ്ദേഹം കാൽഗറി സെന്റ് മദര്‍തെരേസ സിറോ മലബാര്‍ ചര്‍ച്ച് സുവനീറിന്റെയും മലയാളി അ‍സോസിയേഷന്‍ സുവനീറിന്റെയും എഡിറ്റോറിയല്‍ ബോര്‍ഡിൽ പ്രവർത്തിച്ചിരുന്നു. ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട ഡോ. ആന്‍ എബ്രഹാം ഒരു കനേഡിയന്‍ മാഗസിന്റെ പ്രൊജക്റ്റ് കോഓര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. അക്കാദമിക് ജേര്‍ണല് റെവ്യൂറും, എഡ്യൂക്കേഷണല്‍ റിസേര്‍ച്ചറുമായ ആൻ,  കാ‍ൽഗറി സെന്റ് മദര്‍തെരേസ സീറോ മലബാര്‍ ‍ചര്‍ച്ചിന്റെ സുവനീറിന്റെയും കുട്ടികളുടെ മാഗസിന്റെയും എഡിറ്റോറിയല്‍ ബോര്‍ഡിലും പ്രവൃത്തിച്ചിരുന്നു. കൂടാതെ നമ്മൾ (നോര്‍ത്തമേരിക്ക‍ന്‍ മീഡിയ സെന്റര്‍ ഫോര്‍ മലയാളം ആര്‍ട്സ്ആന്‍ഡ് ലിറ്ററേച്ചര്‍) മീഡിയയുടെ അംഗം  കൂടിയാണ്.

അഡൈ്വസറികമ്മിറ്റി ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട ഷാഹിദ റഫീഖ് സ്വതന്ത്ര മാധ്യമപ്രവര്‍ത്തന രംഗത്തു സജീവമാണ്. ഒരു ബ്ലോഗ് എഴുത്തുകാരിയായ ഇവര്‍ ഒരു നോൺ പ്രോഫിറ്റ്  സംഘടനയിലെ പ്രോഗ്രാംകോഓര്‍ഡിനേറ്റര്‍ ആയി ജോലി ചെയ്യുന്നു. അഡൈ്വസറി കമ്മിറ്റി അംഗങ്ങളായ ജിജിപടമാടന്‍ ഗ്ലോബല്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ എഡ്മന്റണ് ബ്യൂറോ റിപ്പോര്‍ട്ടറാണ്. ആല്‍ബര്‍ട്ട ഹെല്ത്ത് ഡിപ്പാർട്മെന്റിൽ ഹെല്ത്ത് തെറാപ്പിസ്റ്റ് ആയി ജോലിചെയ്യുന്നു. 10 വര്‍ഷത്തിനു മേലെയായി മലയാളികളുടെ ഐഡന്റിറ്റിക്കും വികസനത്തിനുമായി വിവിധ പരിപാടികള്‍ക്കു നേതൃത്വം കൊടുക്കുകയും സഹകരിക്കുകയുംചെയ്തു വരുന്നു.

കാൽഗറിയിൽ എന്ജിനീയര്‍ ജോലിചെയ്യുന്ന രാജീവ് ചിത്രഭാനു അമേരിക്കയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന മലയാളി മാഗസിന് തുടങ്ങി ചില നോര്‍ത്ത് അമേരിക്കന്‍ ആനുകാലികങ്ങളില്‍ ചെറിയരീതിയില്‍ ജീവിതക്കാഴ്ചകള്‍ കുറച്ചുഭാവനയും കൂടുതല്‍ യാഥാര്‍ഥ്യവും ചേര്‍ത്ത് എഴുതാറുണ്ട്. കാല്ഗറി മലയാളി അസോസിയേഷന് കോ-ഓര്‍ഡിനേറ്റര് ആയിരുന്ന ഇദ്ദേഹം കാല്ഗറിയിലെ സാഹിത്യ കുതുകികളുടെ കൂട്ടായ്മയായ കാവ്യസന്ധ്യയുടെ സംഘാടകരില്‍ ഒരാളുകൂടിയാണ്. കനേഡിയന്‍  പ്രസിദ്ധീകരണങ്ങളായ എഡ്മണ്റ്റോണ് ജേര്‍ണല്, എഡ്മണ്റ്റോണ് സണ്എന്നിവയില് 25 വര്ഷക്കാലമായി സേവനം ചെയ്യുന്ന വ്യക്തിയാണ് , തോമസ് പുല്ലുകാട്ട്, സമീക്ഷമാഗസിന്റെ ചീഫ് എഡിറ്ററായ നോബിള് അഗസ്റ്റിൻ  ഇംഗ്ലീഷ് അദ്ധ്യാപകനും, കാല്ഗരി സീറോമലബാര് നൈറ്റ്സ് ഓഫ്കൊളംബസ് ഫൈനാന്ഷ്യല് സെക്രട്ടറി ‚PRO എന്നീനിലകളിലും  പ്രവര്‍ത്തിക്കുന്നു. ആൽബെർട്ടാ ചാപ്റ്ററിന്റെ നവ സാരഥികളെ ഐഎപിസി യുടെ ചെയർമാൻ ഡോ. ജോസഫ്‌ ചാലിൽ , നാഷണൽ പ്രസിഡന്റ് ഡോ എസ്‌  എസ് ലാൽ തുടങ്ങിയവർ അനുമോദിച്ചു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.