ഭുവനേശ്വര്‍: ഹോര്‍ട്ടിക്കള്‍ച്ചര്‍ വകുപ്പിലെ ബില്ലുകള്‍ പാസാക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ട ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. . ഒരുലക്ഷം രൂപയാണ് ഒഡീഷ ഹോര്‍ട്ടിക്കള്‍ച്ചര്‍ വകുപ്പ് ഡയറക്ടര്‍ ബിനയ് കേതന്‍ ഉപാധ്യായ ആവിശ്യപ്പെട്ടത്. കൈക്കൂലിയായി കൈപ്പറ്റുന്നതിനിടെയാണ് കേതനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്.
കേതന് എതിരെ പരാതി ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വിജിലന്‍സ് വകുപ്പ് അന്വേഷണം നടത്തുകയും തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. കേതന്റെ അറസ്റ്റിനു പിന്നാലെ അദ്ദേഹത്തിന്റെ വസതിയിലും മറ്റിടങ്ങളിലും പോലീസ് റെയ്ഡ് നടത്തി. 2009 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് കേതന്‍.
English summary:IAS officer arrested
‘you may like this video’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.