ഐഎഎസ് ഉദ്യോഗസ്ഥൻ പ്രദീപ് എയർ ഇന്ത്യ പുതിയ ചെയർമാൻ

Web Desk
Posted on November 29, 2017, 11:14 am

ന്യൂഡൽഹി ∙ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ പ്രദീപ് സിങ് ഖരോലയെ എയർ ഇന്ത്യയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി നിയമിച്ചു. എയർ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കാനുള്ള നീക്കം സർക്കാർ സജീവമാക്കിയിരിക്കുന്ന വേളയിലാണ് രാജീവ് ബൻസലിൽനിന്ന് ഖരോല ചുമതല ഏറ്റെടുക്കുന്നത്. നിലവിൽ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷന്റെ മാനേജിങ് ഡയറക്ടറാണ് ഖരോല.

കര്‍ണാടക കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് പ്രദീപ് സിങ് ഖരോള. ബെംഗളൂരു മെട്രോയുടെ മാനേജിങ് ഡയറക്ടറായി പ്രവര്‍ത്തിച്ച് വരികയായിരുന്നു.

കാലാവധി കഴിഞ്ഞിട്ടും ബന്‍സാല്‍ മൂന്ന് മാസത്തോളം ഇടക്കാല ചെയര്‍മാനായി പ്രവര്‍ത്തിച്ചിരുന്നു.