നിശ്ചയ ദാര്‍ഡ്യത്തോടെ പൊരുതിനേടിയ വിജയവുമായി ശിഖ

Web Desk
Posted on April 28, 2018, 9:27 am

കോ​​ല​​ഞ്ചേ​​രി: മലയാളിക്ക് അഭിമാനിക്കാം ഈ മിടുക്കിയെ ഓര്‍ത്ത്. ബുദ്ധിമുട്ടുകള്‍ക്കിടയിലും നിശ്ചയ ദാര്‍ഡ്യത്തോടെ പൊരുതിനേടിയ വിജയമാണ് ശിഖയുടേത്.  സാധാരണ കുടുംബാംന്തരീക്ഷം, മലയാളത്തോട് കമ്പം അങ്ങനെ സിവില്‍ സര്‍വീസിലെ ഈ അഭിമാനമുദ്ര ഇത്തവണ ഒരു ചോക്കളേറ്റ് ലാഡല്ല, നമ്മുടെ അയലോക്കക്കാരിക്കുട്ടിയാണ്

സി​​വി​​ല്‍ സ​​ര്‍​​വീ​​സ് പ​​രീ​​ക്ഷ​​യി​​ല്‍ പ​​തി​​നാ​​റാം റാ​​ങ്ക് നേ​​ടി കോ​​ല​​ഞ്ചേ​​രി പ​​ത്താം​​മൈ​​ല്‍ കാ​​വ​​നാ​​ക്കു​​ടി​​യി​​ല്‍ ശി​​ഖ സു​​രേ​​ന്ദ്ര​​ന്‍ നാ​​ടി​​ന് അ​​ഭി​​മാ​​ന​​മാ​​യി. കോ​​ത​​മം​​ഗ​​ലം എം​​എ കോ​​ള​​ജി​​ല്‍​​നി​​ന്നു സി​​വി​​ല്‍ എ​​ന്‍​​ജി​​നി​​യ​​റിം​​ഗി​​ല്‍ ബി​​രു​​ദ​​മെ​​ടു​​ത്ത​​ശേ​​ഷം സി​​വി​​ല്‍ സ​​ര്‍​​വീ​​സി​​ന് വേ​​ണ്ടി ത​​യാ​​റെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. ആ​​ദ്യ​​ശ്ര​​മ​​ത്തി​​ല്‍ വി​​ജ​​യം ക​​ണ്ടി​​ല്ലെ​​ങ്കി​​ലും ഇ​​ത്ത​​വ​​ണ ഉ​​ന്ന​​ത​​വി​​ജ​​യം ക​​ര​​സ്ഥ​​മാ​​ക്കി​​യ​​തി​​ന്‍റെ സ​​ന്തോ​​ഷ​​ത്തി​​ലാ​​ണ് ശി​​ഖ​​.
മ​​ല​​യാ​​ള​​മാ​​ണ് ഇ​​ഷ്ട​​വി​​ഷ​​യം. ക​​ഷ്ട​​പ്പാ​​ടു​​ക​​ളു​​ടെ ന​​ടു​​വി​​ലും ഉ​​റ​​ച്ച പി​​ന്തു​​ണ ന​​ല്‍​​കി​​യ അ​​ച്ഛ​​ന്‍ സു​​രേ​​ന്ദ്ര​​നും അ​​മ്മ സി​​ലോ​​യ്ക്കും ചേ​​ച്ചി നി​​വ​​യ്ക്കും വി​​ജ​​യം സ​​മ​​ര്‍​​പ്പി​​ച്ച ശി​​ഖ അ​​ധ്യാ‌‌‌​​പ​​ക​​രാ​​യ ബേ​​ബി തോ​​മ​​സ്, ഡേ​​വി​​സ് സേ​​വി​​യ​​ര്‍, 2005 ല്‍ ​​സി​​വി​​ല്‍ സ​​ര്‍​​വീ​​സ് പ​​രീ​​ക്ഷ​​യി​​ലെ റാ​​ങ്ക് ജേ​​താ​​വാ​​യ സ​​ര​​യു മോ​​ഹ​​ന​​ച​​ന്ദ്ര​​ന്‍, ഉ​​റ്റ​​സു​​ഹൃ​​ത്തു​​ക്ക​​ളാ​​യ വി​​വേ​​ക്, അ​​നൂ​​പ് എ​​ന്നി​​വ​​രെ ന​​ന്ദി​​യോ​​ടെ സ്മ​​രി​​ക്കു​​ന്നു.