28 March 2024, Thursday

Related news

March 6, 2024
February 16, 2024
February 14, 2024
February 12, 2024
February 8, 2024
February 2, 2024
January 19, 2024
January 19, 2024
January 16, 2024
January 2, 2024

കൊച്ചി വീണ്ടും ഗോൾഡൻ ട്രയാങ്കിളിലേയ്ക്ക് ; കേരള പോലീസ് ശ്രദ്ധ പുലർത്തണമെന്ന് ഐ ബി

Janayugom Webdesk
കൊച്ചി
August 26, 2021 4:22 pm

മയക്കുമരുന്നിന്റെ ഗോൾഡൻ ട്രയാങ്കിളിലേയ്ക്ക് കൊച്ചി വീണ്ടുമെത്തുന്നു.അഫ്ഗാനിസ്ഥാൻ,ശ്രീലങ്ക അടക്കമുള്ള സ്ഥലങ്ങളിൽ നിന്നെത്തുന്ന മയക്കുമരുന്ന് കൊച്ചി തുറമുഖമടക്കമുള്ള കേന്ദ്രങ്ങൾ വഴി കടന്നുപോയ കാലത്താണ് ഈ വിളിപ്പേര് വീണത്.എൽടിടിഇ ഇന്ത്യ വിരുദ്ധ സംഘടനയായപ്പോൾ കടത്തിന്റെ തീവ്രത കുറഞ്ഞെങ്കിലും മുഴുവനായി കടത്ത് ഒഴിവായിരുന്നില്ല.തുറമുഖമടക്കം സ്വകാര്യവൽക്കരിച്ചതോടെ പുലി ബന്ധമുള്ളവരടക്കം കൊച്ചി ‑തമിഴ്‌നാട് തീരം വഴി കടത്ത് ഊര്ജിതമാക്കിയെന്നാണ് ഐ ബി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മുന്നറിയിപ്പ് നൽകിയത്.അഫ്ഗാനിസ്ഥാനിലെ അസ്ഥിരത വീണ്ടും തമിഴ് ‑കൊച്ചി തീരങ്ങളിൽ അശാന്തിക്ക് വഴിമരുന്നിട്ടുമെന്നാണ് ഐബി മുന്നറിയിപ്പ്.താലിബാന്റെ വരവോടെ അഫ്ഗാനിൽ നിന്നും ഇന്ത്യൻ സമുദ്രമേഖല വഴിയുള്ള ലഹരിക്കടത്ത് കൂടിയതായി ഐബി കണ്ടെത്തി. ലഹരിക്കൊപ്പം ആയുധങ്ങളും കേരളാ – തമിഴ്‌നാട് തീരങ്ങളിലേക്ക് കടത്താനിടയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. 

മത്സ്യത്തൊഴിലാളികൾക്കിടയിലെ ഇതരസംസ്ഥാനക്കാരെ നിരീക്ഷിക്കണം.കേരളത്തിന്റെയും ത മിഴ്നാടിന്റെയും തീരത്തുറമുഘ ങ്ങളിൽ ജോലി ചെയ്യുന്നവരുടെ നാടും വീടും ആർക്കും അറിയാത്ത അവസ്ഥയാണ്.കൊച്ചിയിലെ തീരങ്ങളിൽ ദിവസേന നൂറുകണക്കിന് അന്യസംസ്ഥാനക്കാർ കടലിൽ പോവുന്നു.ഇതിൽ ചില മത്സ്യബന്ധന ബോട്ടുകൾ ഇറാൻ തീരം വരെ പോകുന്നതായി കണ്ടെത്തിയിട്ടുണ്ട്. 

ഇത് അസാധാരണമാണെന്ന് ഐബി റിപ്പോര്‍ട്ടിൽ പറയുന്നു. ഇത്തരം ബോട്ടുകള്‍ തിരികെയെത്തുമ്പോള്‍ വിശദ പരിശോധന വേണമെന്നും മത്സ്യബന്ധനത്തിന് പോകുന്നവര്‍ തന്നെയാണോ മടങ്ങിയെത്തുന്നതെന്ന കാര്യത്തിലും ശ്രദ്ധ വേണമെന്നും ഐബി റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നുതെക്കേയിന്ത്യന്‍ തീരങ്ങളില്‍ ലഹരി/ആയുധ കള്ളക്കടത്തിന് ചുക്കാന്‍ പിടിക്കുന്നത് മുന്‍ എൽടിടിഇ പ്രവര്‍ത്തകരാണ്. കൊച്ചിയില്‍ അറസ്റ്റിലായ ശ്രീലങ്കന്‍ പൗരന്‍ സുരേഷ് രാജില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചെന്നും ഇക്കാര്യത്തിൽ തീരസംരക്ഷണ സേനയും സംസ്ഥാന തീരസംരക്ഷണ പോലീസും ജാഗ്രത പുലർത്തണമെന്നും ഐ ബി നിർദേശിക്കുന്നു .ചെന്നൈ കേന്ദ്രീകരിച്ച് എൻഐഎ കൊച്ചി യൂണിറ്റ് നടത്തുന്ന അന്വേഷണ ങ്ങളിൽ കേരള പോലീസ് കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും ഐ ബി നിർദേശിക്കുന്നു .
eng­lish summary;IB urges Ker­ala police to be vig­i­lant about Drug traf­fick­ing in kochi
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.