Web Desk

കൊച്ചി:

January 05, 2021, 4:42 pm

ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

Janayugom Online

പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻമന്ത്രി വി. കെ. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി നാളെത്തേക്ക് മാറ്റി. ഇബ്രാഹിം കുഞ്ഞിനെ കസ്റ്റഡിയിൽ ആവശ്യമുണ്ടെന്നും ഇനിയും വിവരങ്ങൾ ശേഖരിക്കാനുണ്ടെന്നും ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷയെ സർക്കാർ എതിർത്തു.

അതേസമയം ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യനില വളരെ മോശമാണെന്നും അദ്ദേഹം ഇപ്പോൾ ഓപ്പറേഷൻ തീയേറ്ററിലാണുള്ളതെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇരുവിഭാഗത്തിന്റേയും വാദം കേട്ട ശേഷമാണ് തുടർനടപടികൾക്കായി ഹർജി മാറ്റിയത്.

ENGLISH SUMMARY: ibrahim kun­ju bail on tomorrow

YOU MAY ALSO LIKE THIS VIDEO