ഐസിഎഐ അഖിലേന്ത്യാ ബെസ്റ്റ് ബ്രാഞ്ച് അവാര്‍ഡ് എറണാകുളം ശാഖയ്ക്ക്

Web Desk
Posted on February 08, 2018, 8:00 pm

കൊച്ചി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍േട്ടഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ (ഐസിഎഐ) അഖിലേന്ത്യാ ബെസ്റ്റ് ബ്രാഞ്ച് അവാര്‍ഡ് എറണാകുളം ശാഖയ്ക്ക് ലഭിച്ചു. ന്യൂഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന ഐസിഎഐ യുടെ 68 ാം വാര്‍ഷിക സമ്മേളനത്തില്‍ വെച്ച് അഖിലേന്ത്യ തലത്തിലുള്ള 2017 ലെ ബെസ്റ്റ് ബ്രാഞ്ച് അവാര്‍ഡ് കേന്ദ്ര മന്ത്രി പി പി ചൗധരി എറണാകുളം ശാഖ ചെയര്‍മാന്‍ ലൂക്കോസ് ജോസഫിനു സമ്മാനിച്ചു. കേന്ദ്ര മന്ത്രിമാരായ സുരേഷ് പ്രഭു, പിയൂഷ് ഗോയല്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട’ ഐ സി എ ഐ മുന്‍ പ്രസിഡന്റ് എന്‍.ഡി ഗുപ്തയെ ചടങ്ങില്‍ ആദരിച്ചു. ഫിനാന്‍ഷ്യല്‍ റിപ്പോട്ടിങ്ങ് റിവ്യു ബോര്‍ഡിന്റെ ഐസിഎഐ പബല്‍ക്കേഷന്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു.
ഐസിഎഐ അഖിലേന്ത്യ പ്രസിഡന്റ് നിലേഷ് എസ് വികാംസെ, വൈസ് പ്രസിഡന്റ് നവീന്‍ എന്‍ ഡി ഗുപ്ത, കേന്ദ്ര കമ്മിറ്റി അംഗംവും ഫിനാന്‍ഷ്യല്‍ റിപ്പോട്ടിങ്ങ് റിവ്യു ബോര്‍ഡ് ചെയര്‍മാന്‍ ബാബു എബ്രഹാം കള്ളിവയലില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ കീഴില്‍ രാജ്യത്തിനകത്തും പുറത്തുമായി 167 ശാഖകളും 29 ചാപ്റ്ററുകളുമാണ് ഉളളത്.
ഫോട്ടോ അടിക്കുറിപ്പ് ന്യൂഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നട ഐസിഎഐ യുടെ 68 ാം വാര്‍ഷിക സമ്മേളനത്തില്‍ വെച്ച് അഖിലേന്ത്യ തലത്തിലുള്ള 2017 ലെ ബെസ്റ്റ് ബ്രാഞ്ച് അവാര്‍ഡ് കേന്ദ്ര മന്ത്രി പി പി ചൗധരി എറണാകുളം ശാഖ ചെയര്‍മാന്‍ ലൂക്കോസ് ജോസഫിനു സമ്മാനിക്കു അടുസുമല്ലി വെങ്കടേശ്വര റാവു, ബാലഗോപാല്‍ ആര്‍, റോയ് വര്‍ഗ്ഗീസ്, നിലേഷ് എസ് വികാംസെ, ബാബു എബ്രഹാം കള്ളിവയലില്‍, ദേവരാജ റെഡ്ഡി, ലൂക്കോസ് ജോസഫ്, പി. റ്റി. ജോയി, ജേക്കബ് കോവൂര്‍ എന്‍, ശ്രീപ്രിയ. കെ, നവീന്‍ എന്‍ ഡി ഗുപ്ത എന്നിവര്‍ സമീപം.