October 2, 2022 Sunday

Related news

October 1, 2022
September 30, 2022
September 30, 2022
September 29, 2022
September 27, 2022
September 27, 2022
September 26, 2022
September 24, 2022
September 23, 2022
September 23, 2022

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജൂണില്‍ തന്നെ നടക്കും; ഐസിസി

Janayugom Webdesk
വെല്ലിംങ്ടണ്‍:
April 20, 2021 2:18 pm

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജൂണ്‍ മാസത്തില്‍ തന്നെ നടക്കുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന്റെ ഭാഗമായി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മാറ്റി വെച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഐസിസി അറിയിപ്പുമായി ഐസിസി രംഗത്തെത്തിയത്. ഫൈനലില്‍ ന്യൂസീലന്‍ഡ്-ഇന്ത്യയെ നേരിടും.

ജൂണ്‍ 18 ന് ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫെെനലിന് സതാംപട‍ണ്‍ ആണ് വേദി. മത്സരത്തിനു വേണ്ടി 23 റിസര്‍വ് ദിവസങ്ങള്‍ കരുതിയിട്ടുണ്ട്. നേരത്തെ ലോര്‍ഡ്സ് ആയിരുന്നു ഫെെനലിന് വേദിയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനം കണക്കിലെടുത്ത് സതാംപ്ടണിലേക്ക് മാറ്റുകയായിരുന്നു.

ഇന്ത്യക്കെതിരെ നടക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫെെനലിനുള്ള ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമിനെ ഏപ്രില്‍ ആദ്യവാരം തന്നെ പ്രഖ്യാപിച്ചിരുന്നു. രണ്ട് പുതുമുഖങ്ങള്‍ ഉള്‍പ്പെടെ 20 അംഗങ്ങളാണ് ടീമിലുള്ളത്. കെയിന്‍ വില്ല്യംസണ്‍ നയിക്കുന്ന ടീമില്‍ 21 കാരന്‍ ഓള്‍ റൗണ്ടര്‍ രചിന്‍ രവീന്ദ്ര, പേസ് ബൗളര്‍ ജേക്കബ് ഡഫി എന്നിവരാണ് ഇടം പിടിച്ചത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫെെനലിന് ശേഷം ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിലും ഇതേ ടീം തന്നെ ആയിരിക്കും കളിക്കുകയെന്നും ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. വരും ദിവസങ്ങളില്‍ തന്നെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫെെനലിനുള്ള ഇന്ത്യന്‍ ടീമിനെയും പ്രഖ്യാപിക്കും.

ന്യൂസിലന്‍ഡ് ടീം; കെയിന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), ടോം ബ്ലണ്ടല്‍, ട്രെന്റ് ബോള്‍ട്ട്, ഡ്രഗ് ബ്രേസ്വെല്‍, ഡെവണ്‍ കോണ്‍വേ, കോളിന്‍ ഡി ഗ്രാന്‍ഡ് ഹോം, ജേക്കബ് ഡഫി, മാറ്റ് ഹെന്റി, കൈല്‍ ജാമിസണ്‍, ടോം ലാഥം, ഡാരില്‍ മിച്ചല്‍, ഹെന്റി നിക്കോള്‍സ്, അജാസ് പട്ടേല്‍, രചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റ്‌നര്‍, ടിം സൗത്തി, റോസ് ടെയ്‌ലര്‍, നീല്‍ വാഗ്‌നര്‍, വില്‍ യംഗ്.

Eng­lish summary:ICC on test championship

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.