Web Desk

ദുബായ്

December 28, 2020, 5:35 pm

ധോണിക്ക് ഐസിസിയുടെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരം; അവാര്‍ഡിന് ആധാരമായ സംഭവത്തിന്റെ വീഡിയോ കാണാം

Janayugom Online

ഐസിസിയുടെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനുമായിരുന്ന എംഎസ് ധോണിക്ക് ലഭിച്ചു. 2011 ലെ ഇന്ത്യ- ഇംഗ്ലണ്ട് പര്യടനത്തിലെ നോട്ടിംഗ്ഹാം ടെസ്റ്റില്‍ ഇയാന്‍ ബെല്‍ റണ്ണൗട്ടായിട്ടും ധോണി തിരിച്ചുവിളിച്ചിരുന്നു. ഈ സംഭവമാണ് ധോണിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ക്രിക്കറ്റ് പ്രേമികളുടെ വോട്ടിന്റെ അടിസ്ഥാനത്തിലാണ് ധോണിയെ തിരഞ്ഞെടുത്തത്.

നോട്ടിംഗ്ഹാം ടെസ്റ്റിന്റെ മൂന്നാം ദിനമാണ് സംഭവം നടക്കുന്നത്. ചായയ്ക്ക് പിരുയുന്നതിന്റെ തൊട്ടുമുമ്പുള്ള പന്തിലാണ് ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ ഓയിന്‍ മോര്‍ഗന്‍ അടിച്ച പന്ത് ബൗണ്ടറി ലൈനില്‍ പ്രവീണ്‍ കുമാര്‍ പന്ത് തട്ടിയിട്ടു. എന്നാല്‍ പന്ത് ബൗണ്ടറി കടന്നെന്നു കരുതി ബെല്ലും മോര്‍ഗനും പവലെെനിലേക്ക് നടന്നു. എന്നാല്‍ പ്രവീണ്‍ കുമാറില്‍ നിന്ന് പന്ത് സ്വീകരിച്ച ധോണി അഭിനവ് മുകുന്ദിന് കെെമാറി. മുകുന്ദ് സ്റ്റമ്പിന്റെ ബെയില്‍ തെറിപ്പിച്ചതിന് ശേഷം അപ്പീല്‍ ചെയ്തു. തുടര്‍ന്ന് തേഡ് അംബയര്‍ റിപ്ലേയിലൂടെ ഔട്ട് വിധിക്കുകയും ചെയ്തു.

 

 

ഇങ്ങനെ ഔട്ടായതില്‍ ബെല്‍ അതൃപ്തി അറിയിച്ചു. പിന്നീട് ബെല്ലിന് ക്രീസിലേക്ക് തിരികെ വരണമെങ്കില്‍ ഇന്ത്യന്‍ നായകനായ ധോണി അപ്പീല്‍ പിന്‍വലിക്കണമായിരുന്നു. അന്ന് ധോണി അത് ചെയ്യുകയും അടുത്ത സെഷനില്‍ ബെല്‍ വീണ്ടും ക്രീസില്‍ എത്തി ബാറ്റിംഗ് ആരംഭിച്ചു.

 

 

Eng­lish sum­ma­ry: ICC spir­it of Crick­et Award

You may also like this video: