Web Desk

ദുബായ്

February 18, 2021, 10:04 pm

കോലി അ­ഞ്ചാം സ്ഥാനത്ത്; ടെസ്റ്റ് റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി അശ്വിന്‍

Janayugom Online

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രി­ക്കറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ ജയം സ്വ­ന്ത­മാക്കിയതോടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ താ­രങ്ങള്‍ക്ക് വമ്പന്‍ നേട്ടം. രണ്ടാം ടെസ്റ്റിലെ കൂറ്റന്‍ സെഞ്ചുറിയുടെ കരുത്തില്‍ രോഹിത് ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ഒമ്പത് സ്ഥാനങ്ങള്‍ കയറി പതിനാലാം സ്ഥാനത്തെത്തി. പന്ത് 11-ാംസ്ഥാനത്തേക്കു ക­യറിയിട്ടുണ്ട്. 715 റേറ്റിങ് പോയിന്റുമായിട്ടാണ് താരത്തിന്റെ മുന്നേറ്റം. ടെസ്റ്റ് കരിയറില്‍ പന്തിന്റെ ഏറ്റവും ഉയര്‍ന്ന റാങ്കാണിത്.

ഇന്ത്യന്‍ നായകന്‍ വിരാട് കോലി അ­ഞ്ചാം സ്ഥാനത്ത് തുടരുന്നു. ചെന്നൈ ടെസ്റ്റില്‍ തിളങ്ങാന്‍ കഴിയാതിരുന്ന ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് ഒരു സ്ഥാനം താഴേക്കിറങ്ങി നാലാം സ്ഥാനത്തായപ്പോള്‍ ഓസ്ട്രേലിയയുടെ മാര്‍നസ് ലാബുഷെയ്ന്‍ മൂന്നാം സ്ഥാനം തിരിച്ചുപിടിച്ചു.

ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങിലാണ് അശ്വിന്‍ നേട്ടമുണ്ടാക്കിയിരിക്കുന്നത്. ലോകത്തിലെ പുതിയ അഞ്ചാം നമ്പര്‍ ഓള്‍റൗണ്ടറായി മാറിയിരിക്കുകയാണ് അശ്വിന്‍. ചെന്നൈ ടെസ്റ്റില്‍ ബൗളിങില്‍ മാത്രമല്ല ബാറ്റിങിലും താരം ഇന്ത്യയുടെ ഹീറോയായി മാറിയിരുന്നു. ഓള്‍റൗണ്ടര്‍മാരില്‍ അശ്വിനെക്കൂടാതെ മറ്റൊരു ഇന്ത്യന്‍ താരം കൂടി ആദ്യ അഞ്ചിലുണ്ട്. രവീന്ദ്ര ജഡേജ റാങ്കിങില്‍ രണ്ടാംസ്ഥാനത്തുണ്ട്. 403 റേറ്റിങ് പോയിന്റാണ് ജഡേജയ്ക്കുള്ളത്. അഞ്ചാംസ്ഥാനക്കാരനായ അശ്വിന്റെ റേറ്റിങ് പോയിന്റ് 336 ആണ്.

ബൗളര്‍മാരില്‍ എട്ടാം സ്ഥാനത്തുള്ള ജ­സ്‌പ്രീത് ബുംറയാണ് ആദ്യ പത്തില്‍ അശ്വിന് പുറമെ ഇന്ത്യന്‍ സാന്നിധ്യമായുള്ളത്.

Eng­lish sum­ma­ry: ICC test rank­ings updates

You may also like this video: