June 29, 2022 Wednesday

Latest News

June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022

കൗമാര ക്രിക്കറ്റിൽ കങ്കാരുക്കളെ വേട്ടയാടി ഇന്ത്യൻ കടുവകൾ സെമിയിൽ

By Janayugom Webdesk
January 28, 2020

അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ സെമി ഫൈനലിൽ. 74 റൺസിന് ക്വാര്‍ട്ടറില്‍ ഓസ്ട്രേലിയയെ തോൽപ്പിച്ചാണ് ഇന്ത്യ സെമി ഫൈനലിൽ എത്തിയത്. 234 റൺസ് വിജയലക്ഷ്യമുമായി ഇറങ്ങിയ ഓസിസിന് 159 റൺസിന് പുറത്തായി. 8 ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി നാലുവിക്കറ്റെടുത്ത കാര്‍ത്തിക് ത്യാഗിയാണ് ഓസ്ട്രേലിയയെ തകര്‍ത്തത്. 75 റണ്‍സെടുത്ത സാം ഫാനിങ്ങിന് മാത്രമാണ് തിളങ്ങാനായത്. എട്ടുപേര്‍ ഓസ്ട്രേലിയന്‍ നിരയില്‍ രണ്ടക്കംകടന്നില്ല.

ആദ്യംബാറ്റുചെയ്ത ഇന്ത്യ, 9 വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സെടുത്തു. ആറ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ അഥര്‍വ അന്‍കൊലേക്കര്‍– രവി ബിഷ്ണോയ് കൂട്ടുെകട്ടാണ് ഭേദപ്പെട്ട സ്കോറില്‍ എത്തിച്ചത്. അഥര്‍വ പുറത്താകാതെ 55 റണ്‍സെടുത്തു. യശസ്വി ജയ്‌സ്വാള്‍ 62 റണ്‍സെടുത്ത് പുറത്തായി.

Eng­lish sum­ma­ry: ICC under 19 world cup 2020 india u19 beat aus­tralia u19 by 74 run

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.