കൊറോണ കാലം കഴിഞ്ഞ് ക്രിക്കറ്റ് മടങ്ങിയെത്തുമ്പോൾ എല്ലാം പഴയപോലെയായിരിക്കില്ല. കൊറോണയെ പ്രതിരോധിക്കുന്നതിന് ക്രിക്കറ്റ് തുടങ്ങുന്നതിന് മുന്നോടിയായി മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി ഐസിസി. ഐസിസിയുടെ മെഡിക്കല്‍ ഉപദേശക സമിതിയാണ് ഇവ തയ്യാറാക്കിയത്. 14 ദിവസത്തെ സമ്പർക്ക വിലക്കിൽ പരിശീലന ക്യാമ്പുകൾ നടത്തണമെന്നാണ് പ്രധാന നിര്‍ദേശങ്ങളിലൊന്ന്. കൂടാതെ ടീമുകൾ മെഡിക്കൽ ഓഫീസർമാരെ നിയമിക്കണം. ഈ പരിശീലനക്യാംപില്‍ താരങ്ങളും ടീമിന്റെ ഭാഗമായ മറ്റുള്ളവരും കോവിഡ്-19 ഉള്‍പ്പെടെ നിരവധി പരിശോധനകള്‍ക്കു വിധേയരാക്കുകയും ചെയ്യും.
ഇംഗ്ലണ്ട് ടീം കഴിഞ്ഞ ദിവസം വ്യക്തിഗത പരിശീലനം ആരംഭിച്ചതിനു പിന്നാലെയാണ് ഐസിസി എല്ലാ ടീമുകളും പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവിട്ടത്. ക്രിക്കറ്റര്‍മാര്‍ക്കു അതാത് ക്രിക്കറ്റ് ബോര്‍ഡുകള്‍ സുരക്ഷിതമായി പ്രവര്‍ത്തിക്കാനുള്ള സൗകര്യമൊരുക്കി കൊടുക്കാനും ഐസിസി ആവശ്യപ്പെട്ടിട്ടുണ്ട്. താരങ്ങള്‍ തമ്മില്‍ എല്ലായ്പ്പോഴും 1.5 മീറ്ററെങ്കിലും അകലം പാലിക്കണം. താരം ഉപയോഗിക്കുന്ന ബാറ്റ്, പാഡ്, ഗ്ലൗസ് പോലുള്ളവ അണുവിമുക്തമാക്കുകയും വേണം. എന്നാല്‍, ലോകത്ത് എപ്പോള്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ തുടങ്ങുമെന്നത് ഐസിസി വ്യക്തമാക്കിയിട്ടില്ല. ഈ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ച് ഓരോ രാജ്യത്തിനും അവരുടേതായ സുരക്ഷാ മാനദന്ധങ്ങള്‍ കൊണ്ട് വരാനാകും.
ഓരോ രാജ്യത്തെയും പ്രാദേശിക, കേന്ദ്ര സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ക്കും പ്രാധാന്യം നല്കി വേണം മാനദണ്ഡങ്ങള്‍ തയാറാക്കേണ്ടതെന്നും ഐസിസി വ്യക്തമാക്കി. ഓരോ മല്‍സരം നടക്കുമ്പോഴും മെഡിക്കല്‍ സംഘം സ്റ്റേഡിയത്തിലുണ്ടാവണം. വൈറസ് പകരാന്‍ ഏറ്റവുമധികം സാധ്യതയുള്ളത് പന്തിലൂടെയാണെന്ന് ഐസിസി വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെ പന്ത് കൈകാര്യം ചെയ്യുമ്പോള്‍ താരങ്ങള്‍ പാലിക്കേണ്ട സുരക്ഷാ മുന്‍കരുതലുകളെക്കുറിച്ചും ഐസിസി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കളിക്കിടെ സാമൂഹിക അകലം പാലിക്കാന്‍ ഗ്രൗണ്ടിലെ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്. താരങ്ങള്‍ തൊപ്പി, പന്ത് അതുപോലെയുള്ള സ്വന്തം സാധനങ്ങള്‍ ഓവറുകള്‍ക്കിടെ അംപയര്‍മാരെ ഏല്‍പ്പിക്കാന്‍ പാടില്ല.
ENGLISH SUMMARY:icc with guidance on Covid defense
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.