തിരിച്ചടിച്ച് ഇന്ത്യ; അഫ്ഗാന് അഞ്ചു വിക്കറ്റ് നഷ്ടം

Web Desk
Posted on June 22, 2019, 9:56 pm

സതാംപ്ടണ്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്കെതിരെ 225 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന അഫ്ഗാന് 36 ഓവറുകള്‍ പൂര്‍ത്തിയാകുമ്പോള്‍ അഞ്ചു വിക്കറ്റുകള്‍ നഷ്ടമായി. ഹസ്രത്തുള്ള സസായ് (10), ഗുല്‍ബാദിന്‍ നയ്ബ് (27), റഹ്മത്ത് ഷാ (36), ഹഷ്മത്തുള്ള ഷാഹിദി (21), അസ്ഗര്‍ അഫ്ഗാന്‍ (8 എന്നിവരാണ് പുറത്തായത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വിരാത് കോലിയും കേദാര്‍ ജാദവും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ചുനിന്നത്. 63 പന്തില്‍ അഞ്ചു ബൗണ്ടറി സഹിതം 67 റണ്‍സെടുത്ത കോലിയെ മുഹമ്മദ് നബി പുറത്താക്കുകയായിരുന്നു. 68 പന്തുകള്‍ നേരിട്ട ജാദവ് 52 റണ്‍സെടുത്ത് പുറത്തായി.

എം.എസ് ധോനി (23), രോഹിത് ശര്‍മ (1), ലോകേഷ് രാഹുല്‍ (30), വിജയ് ശങ്കര്‍ (29), ഹാര്‍ദിക് പാണ്ഡ്യ (7), മുഹമ്മദ് ഷമി (1) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. അഫ്ഗാനായി മുഹമ്മദ് നബി, ഗുല്‍ബാദിന്‍ നയ്ബ് എന്നിവര്‍ രണ്ടും മുജീബുര്‍ റഹ്മാന്‍, റഹ്മത്ത് ഷാ, റാഷിദ് ഖാന്‍, അഫ്താബ് അലം എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

You May Also Like This: