രാജ്യത്ത് കൊറോണ വൈറസ് ബാധ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ, കൊവിഡ് പ്രതിരോധത്തിന് ഹൈഡ്രോക്സി ക്ലോറോക്വിൻ മരുന്ന് ഉപയോഗിക്കാൻ അനുമതി നൽകി ഐസിഎംആര്‍. മലേറിയ രോഗത്തിന് നൽകുന്നതാണ് ഈ മരുന്ന്.
കോവിഡ് 19 പ്രതിരോധത്തിനായി കണ്ടെത്തിയ ഹൈഡ്രോക്സി ക്ലോറോക്വിന്‍ മനുഷ്യകോശങ്ങളെ വൈറസില്‍ നിന്ന് സംരക്ഷിച്ച് രോഗം ഭേദമാക്കാന്‍ ശേഷിയുള്ളവയെന്നാണ് കണ്ടെത്തല്‍. സാർസ് പടർന്ന് പിടിച്ച കാലത്തും ഹൈഡ്രോക്സി ക്ലോറോക്വിൻ ഉപയോഗിച്ചിരുന്നത് ഫലം കണ്ടിരുന്നു. ഇത് കണക്കിലെടുത്താണ് ഐസിഎംആര്‍ ഡയറക്ടര്‍ ജനറൽ ശൂപാർശ ചെയ്തത്.
കൊവിഡ് രോഗമുള്ളവർ, രോഗം സംശയിക്കുന്നവർ, പ്രാഥമിക സമ്പര്‍ക്ക പട്ടികയിൽ ഉൾപ്പെട്ട് ക്വാറന്‍റൈനിൽ കഴിയുന്നവർ എന്നിവര്‍ക്ക് പ്രതിരോധ മരുന്ന് എന്ന നിലയിൽ ഇത് ഉപയോഗിക്കാമെന്നും പതിനഞ്ച് വയസ്സിന് താഴെ ഉള്ളവരോ കണ്ണുമായി ബന്ധപ്പെട്ട് എന്തെങ്കിലും അസുഖം ഉള്ളവരോ ഈ മരുന്ന് ഉപയോഗിക്കരുതെന്നും ഐസിഎംആര്‍ വ്യക്തമാക്കി. രോഗ സാധ്യതയുള്ളവര്‍ പ്രതിരോധ മരുന്ന് ഉപയോഗിച്ച ശേഷവും ക്വാറൻറൈൻ തുടരണം.
English Summary: ICMR recommends hydroxy chloroquine as preventive treatment in Covid19.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.