Web Desk

ന്യൂഡൽഹി

January 27, 2021, 3:42 pm

അതിതീവ്ര കോവിഡ് വൈറസിനെ കൊവാക്സിൻ പ്രതിരോധിക്കും; ഐസിഎംആർ

Janayugom Online

ജനിതക മാറ്റം വന്ന കോവിഡ് വൈറസിനെ കൊവാക്സിൻ പ്രതിരോധിക്കുമെന്നാണ് ഐസിഎംആർ പഠന റിപ്പോർട്ട്. ഭാരത് ബയോടെക്ക് ആണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവാക്സിന്റെ നിർമ്മാതാക്കൾ. പരീക്ഷണഘട്ടത്തിലുള്ള കൊവാക്സിൻ കോവിഡ് വാക്സിൻ പ്രതിരോധത്തിനുപയോ​ഗിക്കരുത് എന്ന തരത്തിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. 

മൂന്നാംഘട്ട പരീക്ഷണത്തിലുള്ള കൊവാക്സിൻ ഉപയോഗിക്കരുതെന്നും പരീക്ഷണം നടത്താൻ ജനങ്ങൾ ​ഗിനിപ്പന്നികളല്ല എന്നും കോൺ​ഗ്രസ് ആക്ഷേപിച്ചിരുന്നു. എന്നാൽ, കൊവാക്സിൻ നിർമ്മാതാക്കളും ഡ്ര​ഗ് റെ​ഗുലേറ്റർ അതോറിറ്റിയും കൊവാക്സിൻ സുരക്ഷിതമാണെന്ന് തന്നെയാണ് വ്യക്തമാക്കിയത്. 

Eng­lish sum­ma­ry: ICMR report on coaxin
You may also like this video;