ഇന്ത്യയിൽ കോവിഡിന്റെ സാമൂഹിക വ്യാപനം ഉണ്ടായെന്ന് തെളിവാകുന്ന പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച്. ഫെബ്രുവരി 15 നും ഏപ്രിൽ രണ്ടിനുമിടയിൽ 5911 സാമ്പിളുകളാണ് ഐസിഎംആർ ടെസ്റ്റ് ചെയ്തത്. ഇതിൽ 104 എണ്ണം പോസിറ്റീവ് ആയിരുന്നു. 20 സംസ്ഥാനങ്ങളിലെ 52 ജില്ലകളിലായിയാണ് ഈ 104 പോസിറ്റീവ് കേസുകൾ വ്യാപിച്ച് കിടക്കുന്നത്.
ഐസിഎംആർ ആദ്യഘട്ടത്തിൽ നടത്തിയ പഠനത്തിൽ സാമൂഹിക വ്യാപന സൂചനകിലായിരുന്നു. രണ്ടാം ഘട്ടത്തിലെ പഠനത്തിലാണ് ഇതിനുള്ള തെളിവുകൾ കണ്ടെത്താൻ സാധിച്ചത്. രേഖപ്പെടുത്തിയ കേസുകളിലെ 39% വിദേശ യാത്രയോ വിദേശികളുമായി സമ്പർക്കമോ ഇല്ലാത്തവരാണ്. 15 സംസ്ഥാനങ്ങളിലെ 36 ജില്ലകളിൽ നിന്നാണ് ഈ 40 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ 13 കേസുകൾ ഗുജറാത്തിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുനത്. തമിഴ്നാട് ‑5, മഹാരാഷ്ട്ര 21, കോരളം- 1 എന്നിങ്ങനെ പോകുന്നു ഐസിഎംആര്‍ സാമ്പിളുകളിലുള്‍പ്പെട്ട സ്ഥിരീകരിച്ച സംസ്ഥാനങ്ങള്‍.കോവിഡ് പ്രതിരോധത്തിന്റെ അടുത്ത ഘട്ടത്തിൽ ഈ ജില്ലകൾക്ക് പ്രാധാന്യം നൽകി കൊണ്ട് വേണം പ്രവർത്തനം നടത്താനെന്ന് ഐസിഎംആർ പറയുന്നു.
ENGLISH SUMMARY: ICMR report shows possible community transmission
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.