Web Desk

ന്യൂഡല്‍ഹി

June 11, 2020, 6:11 pm

സംസ്ഥാനങ്ങൾ കർശന നിയന്ത്രണം തുടരണം, ഇല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകും: ഐസിഎംആർ

Janayugom Online

രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങൾക്ക് കോവിഡ് ബാധിച്ചേക്കുമെന്ന് ഐസിഎംആർ. മാസങ്ങളോളം കോവിഡ് ബാധ രാജ്യത്ത് നീണ്ടു നിൽക്കുമെന്നും ഐസിഎംആറിന്റെ റിപ്പോർട്ടിൽ പറയുന്നു. രോഗവ്യാപന സാധ്യത ഏറ്റവും കൂടതൽ ചേരികളിലാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, രോഗികൾ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കണം. രാജ്യത്ത് നിലവിൽ മരണ നിരക്ക് കുറവാണ്.

സംസ്ഥാനങ്ങൾ കർശന നിയന്ത്രണം തുടരണം, ഇല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകും. ഇതുവരെ പരമാവധി നിയന്ത്രണത്തിലാണ് കാര്യങ്ങൾ കടന്നു പോകുന്നത്. രാജ്യത്ത് സമൂഹ വ്യാപനം ഇല്ലെന്നും ഐസിഎംആർ അറിയിച്ചു. രാജ്യത്ത് ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണത്തേക്കാൾ കൂടുതലാണ് രോഗമുക്തരുടെ എണ്ണം. ഇതുവരെ രാജ്യത്ത് 1.40 ലക്ഷം പേരാണ് രോഗമുക്തി നേടിയത്.

ENGLISH SUMMARY: ICMR says no com­mu­ni­ty transmission

YOU MAY ALSO LIKE THIS VIDEO