20 April 2024, Saturday

Related news

July 5, 2023
June 19, 2023
June 13, 2023
June 2, 2023
May 26, 2023
May 24, 2023
May 14, 2023
September 15, 2022
August 16, 2022
August 1, 2022

ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
October 23, 2021 11:54 am

ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് ആദ്യ സെമസ്റ്റര്‍ പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ പ്രഖ്യാപിച്ചു.നവംബര്‍ 29 മുതല്‍ ഡിസംബര്‍ 16 വരെയാണ് പത്താംക്ലാസ് പരീക്ഷ.നവബംര്‍ 22 മുതല്‍ ഡിസംബര്‍ 20 വരെയുള്ള തീയതികളില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷയും നടത്തുമെന്ന് ഇരു പരീക്ഷകളുടെയും സംഘാടകരായ സിഐഎസ്‌സിഇ അറിയിച്ചു. 

നേരത്തെ നവംബര്‍ 15 മുതല്‍ പരീക്ഷകള്‍ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഇതു മാറ്റിവയ്ക്കുകയായിരുന്നു. ഇരു പരീക്ഷകളും ഓഫ്‌ലൈനായി അതതു സ്‌കൂളുകളിലാണ് നടത്തുക. പത്താം ക്ലാസ് പരീക്ഷ രാവിലെ പതിനൊന്നിനാണ് തുടങ്ങുക. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഉച്ചയ്ക്കു രണ്ടിന് ആരംഭിക്കും.പത്താംക്ലാസ് ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, ബയോളജി തുടങ്ങിയ വിഷയങ്ങള്‍ക്ക് ഒരു മണിക്കൂറായിരിക്കും സമയം. മാത്തമാറ്റിക്‌സ്, ഹിന്ദി എന്നിവയ്ക്ക് ഒന്നര മണിക്കൂറും. പന്ത്രണ്ടാം ക്ലാസിലെ എല്ലാ പേപ്പറിനും ഒന്നര മണിക്കൂര്‍ ആയിരിക്കും പരീക്ഷാ സമയം. 

അടുത്ത വര്‍ഷത്തെ ബോര്‍ഡ് പരീക്ഷ രണ്ടു സെമസ്റ്റര്‍ ആയി നടത്താനാണ് സിഐഎസ്‌സിഇയുടെ തീരുമാനം. പകുതി സിലബസിനാണ് ആദ്യ സെമസ്റ്റര്‍ പരീക്ഷ.
eng­lish summary;ICSE Class X and ISC Class XII Exam Dates announced
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.