November 16, 2023 Thursday

തൊഴിലധിഷ്ഠിത കോഴ്‌സുകള്‍; ഐസിടി അക്കാദമി ഓഫ് കേരള അപേക്ഷ ക്ഷണിച്ചു

Janayugom Webdesk
തിരുവനന്തപുരം
November 10, 2023 4:11 pm

സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ കേരള നോളജ് എക്കോണമി മിഷനുമായി (കെ.കെ.ഇ.എം.) ചേര്‍ന്ന് ഐ.സി.ടി. അക്കാദമി ഓഫ് കേരള യോഗ്യരായ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഹ്രസ്വകാല കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. തൊഴിലധിഷ്ഠിത കോഴ്സുകളായ ഡേറ്റ അനലിറ്റിക്സ്‌ വിത്ത് എക്സല്‍, ആമസോണ്‍ ക്ലൌഡ് ഫണ്ടമെന്‍റല്‍സ് (AWS), ഫ്രണ്ട് — എന്റ് ആപ്ലിക്കേഷന്‍ ഡെവലപ്പ്മെന്‍റ് വിത്ത്‌ റിയാക്റ്റ്‌, ജാവ പ്രോഗ്രാമിംഗ് എന്നീ കോഴ്സുകളിലേയ്ക്കാണ് അപേക്ഷ ക്ഷണിക്കുന്നത്.

യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് കേരള നോളജ് എക്കോണമി മിഷന്‍റെ 70 ശതമാനം സ്കോളര്‍ഷിപ്പ് ലഭിക്കും. കെകെ ഇഎം സ്കോളര്‍ഷിപ്പ്‌ ലഭിക്കാത്ത യോഗ്യരായ മറ്റ് വിദ്യര്‍ത്ഥികള്‍ക്ക് 40 ശതമാനം സ്കോളര്‍ഷിപ്പ്‌ ഐ.സി.ടി അക്കാദമിയും നല്‍കുന്നു. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍ നടക്കുന്നത്. ആറ് ആഴ്ചയാണ് കോഴ്സിന്‍റെ കാലാവധി. വിശദവിവരങ്ങൾക്ക് https://ictkerala.org എന്ന ലിങ്ക് സന്ദർശിക്കുക.

കോഴ്സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കുന്നു. ഈ പ്രോഗ്രാമുകളിലേക്ക് നവംബര്‍ — 15 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് +91 75 940 51437 | 471 270 0811 എന്ന നമ്പരിലേയ്ക്കോ [email protected] എന്ന ഇ‑മെയില്‍ വിലാസത്തിലോ ബന്ധപ്പെടാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.