11 July 2025, Friday
KSFE Galaxy Chits Banner 2

Related news

June 11, 2025
April 19, 2025
April 6, 2025
April 2, 2025
March 21, 2025
March 16, 2025
February 22, 2025
February 8, 2025
February 6, 2025
February 4, 2025

ഐ‌ഡി‌ബി‌ഐ വില്പന: താല്പര്യപത്രവുമായി നിരവധി കമ്പനികള്‍

Janayugom Webdesk
ന്യൂഡല്‍ഹി
January 7, 2023 10:56 pm

ഐ‌ഡി‌ബി‌ഐ ബാങ്കിന്റെ ഓഹരികൾ‌ക്കായി നിരവധി ആവശ്യക്കാര്‍ എത്തിയതായി കേന്ദ്രസര്‍ക്കാര്‍. താല്പര്യപത്രം സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഇന്നലെയാണ് അവസാനിച്ചത്. ഐ‌ഡി‌ബി‌ഐ ബാങ്കിന്റെ 94.71 ശതമാനം ഓഹരിയും കേന്ദ്രസര്‍ക്കാര്‍, ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ(എല്‍ഐസി) ഉടമസ്ഥതയിലാണ്. 45.48 ശതമാനം ഓഹരിയുള്ള കേന്ദ്രസര്‍ക്കാര്‍ 30.48 ശതമാനം ഓഹരികൾ വിറ്റഴിക്കാനാണ് നീക്കം. എൽ‌ഐ‌സിക്ക് ഐഡിബിഐയിലുള്ള 49.24 ശതമാനം ഓഹരികളില്‍ 30.24 ശതമാനവും വിൽക്കും. 

22,500 കോടിയെങ്കിലും വാര്‍ഷികവരുമാനമുള്ള കമ്പനികള്‍ക്കായിരുന്നു താല്പര്യപത്രം സമര്‍പ്പിക്കാന്‍ അര്‍ഹത. കണ്‍സോര്‍ഷ്യങ്ങളില്‍ നാലംഗങ്ങള്‍ മാത്രമേ ആകാവൂ എന്നും വ്യവസ്ഥ ചെയ്തിരുന്നു. താല്പര്യപത്രങ്ങള്‍ ലഭിച്ചതോടെ ഓഹരി വിറ്റഴിക്കല്‍ നടപടികള്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണെന്നും ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പബ്ലിക് അസെറ്റ് മാനേജ്മെന്റ് വകുപ്പ് സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡെ ട്വിറ്ററിലൂടെ അറിയിച്ചു. 

Eng­lish Sum­ma­ry: IDBI sale: Sev­er­al com­pa­nies with expres­sions of interest

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.