ഈ ഇരട്ടകളെ വേര്‍പിരിക്കാന്‍ ഒടുവില്‍ പട്ടാളം വേണ്ടിവന്നു

Web Desk
Posted on June 10, 2019, 2:56 pm

ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാഡമിയില്‍ ഇപ്രാവശ്യം പാസിംങ് ഔട്ട്പരേഡിനൊപ്പം ഒരു വേര്‍പിരിക്കല്‍ ചടങ്ങുകൂടിയുണ്ട്. 22 വര്‍ഷമായിപിരിയാതെ മിലിട്ടറി അക്കാഡമി വരെയെത്തിയ ഒരു ജോഡിസഹാദരന്മാരോട്  ഇന്ത്യന്‍ ആര്‍മി പറഞ്ഞു, ഇനി മതി ഇനി വേര്‍പിരിഞ്ഞുകൊള്ളൂ.

ഐഎംഎയില്‍നിന്നും  പാസായി ഇറങ്ങിയതാണ് ഇരട്ടകളായ പരിണവ്പാഠക്കും അഭിനവ് പാഠക്കും. അമൃത്സര്‍ സ്വദേശി അശോക് പാഠക്കിന്റെ മക്കളാണ് ഇവര്‍. വാക്കിലും നോക്കിലും എല്ലാം ഒരുപോലിരിക്കുന്ന ഇവര്‍ ഐഎംഎ പാസാക്കി പുറത്തിറക്കുന്ന 459പേരില്‍ അപൂര്‍വസഹോദരന്മാരാണ്. ഒരുമിച്ച് പഠിച്ചിരുന്ന ഇവര്‍ എന്‍ജിനീയരിംങില്‍ രണ്ട് കോളജുകളിലായെന്നുമാത്രം. ഒരുമിച്ചാണ് ഐഎംഎക്ക് പ്രവേശനം നേടിയത്. ഐഎംഎയുടെ ചരിത്രത്തില്‍ ഇരട്ടകള്‍ പഠിച്ചിട്ടുണ്ടെങ്കിലും അത് രണ്ട് സമയത്താണ്. ഒരുമിച്ച് കോഴ്‌സ് പഠിക്കുന്നതും പൂര്‍ത്തിയാക്കുന്നതും ആദ്യം. സഹപാഠികള്‍ക്കും ജീവനക്കാര്‍ക്കും ഇരട്ടകള്‍ കൊടുത്തിട്ടുള്ള പണി ഏറെയാണ്. പരിണവാണെന്നു കരുതി അഭിനവിനെ വിളിക്കുന്നതും ശിക്ഷ മാറി നല്‍കുന്നതും പതിവ്.
എന്തായാലും ഈ ബുദ്ധിമുട്ടുതുടരാന്‍ ഇന്ത്യന്‍ ആര്‍മി തയ്യാറല്ല. രണ്ട് പേര്‍ക്കും രണ്ടിടത്തേക്കാണ് പോസ്റ്റിംങ്. അങ്ങനെ 22വര്‍ഷത്തിനുശേഷം അവര്‍ രണ്ടിടത്തേക്കു പിരിയും.