നാട്ടില്‍ ചക്കയോടും ചക്കവിഭവങ്ങളോടും ഒട്ടൊക്കെ അപ്രിയം കാട്ടുന്ന മലയാളികള്‍ക്ക് പ്രവാസികള്‍ വഴികാട്ടുന്നു. ഇവിടെ ചക്കകൊണ്ട് അച്ചാര്‍ മുതല്‍ ചക്കപ്രഥമന്വരെ മലയാളി പ്രവാസികളുടെ ഇഷ്ടഭോജ്യങ്ങള്‍.എങ്കിലും ഇടിച്ചക്കയുടെ ജനപ്രീതിയാണ് ഗള്‍ഫിലെങ്ങും കുതിച്ചുയരുന്നത്. ചക്ക വിഭവങ്ങളും ചക്കക്കുരുവും പ്രമേഹത്തിനും അര്‍ബുദത്തിനും ദിവ്യഔഷധം കൂടിയാണെന്ന് ശാസ്ത്രീയ പഠനങ്ങളില്‍ തെളിഞ്ഞതോടെ ഇവിടെ ചക്ക താരമാവുന്നു. അവയില്‍ മെഗാസ്റ്റാര്‍ ഇടിച്ചക്കയും നാട്ടില്‍ ഒരു ഭീമന് ചക്കയ്ക്ക് രണ്ടു രൂപപോലും വിലയില്ലാതിരിക്കേ ഗള്‍ഫില്‍ ഒരു കിലോ വരുന്ന ഇടിച്ചക്കയ്ക്ക് 250 രൂപയാണ് വില. മലയാളികളും തമിഴരും തെലുങ്കരുമാണ് ഇടിച്ചക്കയോട് പ്രിയം കാട്ടിയിരുന്നതെങ്കില്‍ ഇപ്പോള്‍ ശ്രീലങ്ക, ഫിലിപ്പൈന്‍സ്, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ രാജ്യക്കാരും ഇടിച്ചക്കയോട് കടുത്തപ്രിയമാണ് കാണിച്ചു തുടങ്ങിയിരിക്കുന്നതെന്ന് അല്‍സഫ സൂപ്പര്‍ മാര്‍ക്കറ്റിലെ നേപ്പാളി സെയില്‍സ് ഗേളായ ദീപയും ഫിലിപ്പൈന്‍കാരി ഡയാനയും പറയുന്നു.
മലേഷ്യ, ഇന്തോനേഷ്യ, തായ്ലന്റ് രാജ്യക്കാര്‍ക്ക് ചക്കപ്പഴത്തോടാണ് പ്രണയം.മലയാളികളും ശ്രീലങ്കക്കാരും ഇടിച്ചക്കത്തോരനു പുറമേ ഉരുളക്കിഴങ്ങു കറിപോലെ മസാലക്കറിയുമുണ്ടാക്കുന്നു. ഇടിച്ചക്ക അച്ചാര്‍ ബഹുവിശേഷമെന്ന് ചക്കമേളയ്ക്കെത്തുന്ന മലയാളി വീട്ടമ്മമാരുടെ സാക്ഷ്യം. ഫിലിപ്പൈന്‍സുകാര്‍ ഇടിച്ചക്ക പുഴുങ്ങി സാലഡില്‍ ചേര്‍ത്തു മറ്റൊരു രുചിക്കൂട്ട് ഒരുക്കുന്നു. നാട്ടില്‍ പോയി മടങ്ങുന്നവര്‍ ഇപ്പോള്‍ ലഗേജില്‍ മുഖ്യവിഭവമായിക്കരുതുന്നത് ഇടിച്ചക്കയും ഇടിച്ചക്കതോരനും ചക്കപ്പുഴുക്കും ചക്കവരട്ടിയതുമെന്ന നിലയില്‍ കാലം മാറുന്നു.
ദഹനക്രിയ ത്വരിതപ്പെടുത്തുന്ന ചക്കയാകട്ടെ പ്രമേഹം, അര്‍ബുദം, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ എന്നിവയ്ക്ക് ഉത്തമമാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. കാത്സ്യം, പൊട്ടാസ്യം, കോപ്പര്‍, മഗ്നീഷ്യം, അയണ്‍ എന്നിവയുടെ അക്ഷയകലവറയായ ചക്ക മനുഷ്യശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ അത്ഭുതാവഹമായ കഴിവുള്ളതാണ്. വര്‍ഷം മുഴുവന്‍ കായ്ക്കുന്ന പ്ലാവുകള്‍ വികസിപ്പിച്ചെടുത്ത സാഹചര്യത്തില്‍ കൃഷി വകുപ്പ് മുന്‍കയ്യെടുത്ത് ഗള്‍ഫിലേക്ക് ചക്ക കയറ്റുമതി വര്‍ധിപ്പിക്കാന്‍ നടപടികളെടുക്കണമെന്നാണ് ചക്കപ്രിയരായ മലയാളി പ്രവാസികളുടെ അഭ്യര്‍ത്ഥന.
English Summary: Idichakka reduce cancer and diabetes
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.